ഗള്‍ഫ് ഉപരോധം: അന്താരാഷ്ട്ര കോടതിയില്‍ വിചാരണ തുടങ്ങി
ഹേഗ്: ഗള്‍ഫ് ഉപരോധത്തെ തുടര്‍ന്ന് യുനൈറ്റഡ് അറബ് എമറേറ്റ്‌സിനെതിരേ(യു.എ.ഇ) ഖത്തറിന്റ പരാതിയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ)യില്‍ വിചാരണ തുടങ്ങി. ഉപരോധത്തിനെതിരേയുള്ള പരാതി ഇന്നലെയാണ് ഖത്തര്‍ അന്താരാഷ്ട്ര കോടതിയില്‍ അവതരിപ്പിച്ചത്.
യു.എ.ഇയുടെ വാദം അവരുടെ പ്രതിനിധി വ്യാഴാഴ്ച കോടതിയില്‍ അവതരിപ്പിക്കും. 1965ലെ അന്തരാഷ്ട്ര കണ്‍വെന്‍ഷന്‍ അനുസരിച്ചുള്ള നിയമത്തിന് വിരുദ്ധമായാണ് യു.എ.ഇയുടെ പ്രവര്‍ത്തിയെന്നും തങ്ങളുടെ പൗരന്മാരോട് യു.എ.ഇ വിവേചനം കാട്ടുന്നുവെന്നാണ് ഖത്തറിന്റെ ആരോപണം. 2017 ജൂണ്‍ അഞ്ചിനാണ് യു.എ.ഇ, സഊദി അറേബ്യ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാഷ്ര്്ട്രങ്ങള്‍ ഖത്തറിനെതിരേ ഉപരോധം ഏര്‍പ്പെടുത്തിയത്. ഖത്തര്‍ പൗരന്മാര്‍ക്ക് നീതി ലഭിക്കാന്‍ അന്താരാഷ്ട്ര കോടതിയല്ലാതെ മറ്റു വഴിയില്ലെന്ന് ഖത്തര്‍ പ്രതിനിധി മുഹമ്മദ് അബ്ദുല്‍അസീസ് അല്‍ ഖുലൈഫി കോടതിയില്‍ പറഞ്ഞു.
ഖത്തിറിനെതിരേയുള്ള ശത്രുതാ അന്തരീക്ഷമുണ്ടാക്കുന്നതിന് യു.എ.ഇ വ്യക്തമായ പങ്കുവഹിച്ചു. ഖത്തറില്‍ ജീവിക്കുന്ന കുടുംബാഗങ്ങളോട് സംസാരിക്കുന്നതിന് പോലും പൗരന്മാരെ യു.എ.ഇ ഭയപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഖത്തര്‍ പൗരന്മാരെ രാജ്യത്ത് നിന്ന് പുറത്താക്കാനും തങ്ങളുടെ വ്യോമ പാതയില്‍ ഖത്തര്‍ വിമാനങ്ങള്‍ പറക്കുന്നത് തടയാനുമുള്ള യു.എ.ഇ തീരുമാനമായിരിക്കും കോടതിയിലെ പ്രധാന ചര്‍ച്ചാ വിഷയം.
യു.എ.ഇ കമ്പനിയിലോ സ്വത്തുക്കളിലോ ആരോഗ്യ മേഖലയിലോ പ്രവര്‍ത്തിക്കുന്നതിന് വിലക്കുണ്ടെന്നും ഖത്തര്‍ ആരോപിക്കുന്നുണ്ട്. ഗള്‍പ് ഉപരോധം 13,000 പേരെ ബാധിച്ചുവെന്നാണ് ഖത്തര്‍ മനുഷ്യാവകാശ സംഘടനയുടെ വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം മാത്രം മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട് 4,105 കേസുകളാണ് മനുഷ്യാവകാശ സംഘടനയുടെ മുന്നില്‍ എത്തിയത്. ഖത്തറിന്റെ കര അതിര്‍ത്തി മാത്രമാണ് സഊദി അറേബ്യ അടച്ചത്. യു.എ.ഇയും ബഹ്‌റൈനിയും ഖത്തറിന്റെ വ്യോമ പരിതി അടച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."