ഉളിക്കല്‍ ഗവ. എച്ച്.എസ്.എസ് കെട്ടിട നിര്‍മാണത്തിന് രണ്ട് കോടി രൂപ
ഉളിക്കല്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിന്റെ പുതിയ കെട്ടിടനിര്‍മാണത്തിന് രണ്ട് കോടി രൂപ അനുവദിക്കുമെന്ന് മന്ത്രി കെ .സി ജോസഫ് അറിയിച്ചു. ഇരിക്കൂര്‍ മണ്ഡലത്തിലെ ആസ്തി വികസനഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിക്കുന്ന സ്കൂളിലെ പ്ലസ് ടു ബ്ലോക്കിന്റെ നിര്‍മാണപ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മെച്ചപ്പെട്ട വിദ്യാഭ്യാസവും ചികിത്സാ സഹായവും പോലുള്ള മലയോരത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് അനുവദിച്ച 30 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിക്കുന്ന ഹൈസ്കൂള്‍ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കൃഷ്ണന് നിര്‍വഹിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം നേടിയവര്‍ക്ക് അനുമോദനമായി നടത്തിയ വിജയോല്‍സവം ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി റോസ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഡെയ്സി മാണി എന്‍ഡോവ്മെന്റ് വിതരണം ചെയ്തു.
റൂമിന്റെയും സ്കൂളിലെ ക്ലബുകളുടെ ഉദ്ഘാടനം സംഗീത സംവിധായകനും എഴുത്തുകാരനുമായ ഡോ. പ്രശാന്ത് കൃഷ്ണനും സ്മാര്‍ട്ട് ക്ലാസ് റൂം കെ എം അബൂബക്കര്‍ ഹാജിയും നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബെന്നി തോമസ് അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ പി.പി ലാലി, സിസിലി ആന്റണി, രതീഭായ് ഗോവിന്ദന്, എം കെ രമേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."