യുവതിയുടെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി: യുവാവ് അറസ്റ്റില്‍
ശ്രീകണ്ഠപുരം: യുവതിയുടെ നഗ്നചിത്രം നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ബ്ലാക്ക്മെയിലിങിനു ശ്രമിച്ച യുവാവ് അറസ്റ്റില്‍. കാസര്‍കോട് പാലവയല്‍ സ്വദേശി നാഗമറ്റത്തില്‍ എന്‍.എസ് ശരത്കുമാറിനെ(25)യാണ് ശ്രീകണ്ഠപുരം സി.ഐ വി.വി ലതീഷ് അറസ്റ്റു ചെയ്തത്. ചുഴലി കണ്ണാടിപ്പാറ സ്വദേശിനിയായ 26കാരിയാണ് പരാതിക്കാരി. കുവൈത്തില്‍ ജോലി ചെയ്യുന്ന യുവതിക്ക് നേരത്തെ ശരത്തുമായി അടുപ്പമുണ്ടായിരുന്നു. പിന്നീട് ഇവര്‍ അകന്നു. ഇതോടെ യുവതിയുടെ ചിത്രങ്ങള്‍ അവരുടെ ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതേതുടര്‍ന്നാണ് യുവതി പൊലിസില്‍ പരാതി നല്‍കിയത്. ഡല്‍ഹി മാക്സ് ആശുപത്രിയില്‍ നഴ്സാണ് ശരത്ത്. യുവതി പരാതി നല്കിയ വിവരമറിഞ്ഞയുടന്‍ ഇയാള്‍ നാട്ടില്‍ നിന്നു ഡല്‍ഹിയിലേക്ക് മുങ്ങി. ഇയാളെ ആശുപത്രി പരിസരത്തു നിന്നാണ് ഇന്നലെ രാവിലെ പൊലിസ് അറസ്റ്റു ചെയ്തത്. എസ്.ഐമാരായ ടി.പി രാധാകൃഷ്ണന്, കെ.വി രഘുനാഥ്, സി.പി.ഒമാരായ മുത്തലിബ്, രതീഷ് എന്നിവര്‍ അന്വേഷണത്തില്‍ ഒപ്പമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."