HOME
DETAILS
MAL
തായ്വാനില് ഇനി ആള്‍ക്കൂട്ടമാകാം
backup
May 27 2020 | 02:05 AM
തായ്പേയ്: കൊവിഡിനോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ആളുകള്‍ കൂട്ടംകൂടുന്നതിനുള്ള വിലക്ക് തായ്വാന് പിന്‍വലിക്കുന്നു. അടുത്തമാസം മുതലാണിത് പ്രാബല്യത്തില്‍ വരുക. അതോടൊപ്പം മാസ്ക് വില്പനയും അനുവദിക്കും. രാജ്യത്ത് കൊവിഡ് വ്യാപനം കുറഞ്ഞതോടെയാണിത്.
ജൂണ്‍ ഏഴു മുതല്‍ ആളുകള്‍ക്ക് ഒന്നിച്ചുകൂടുന്നതിന് തടസമില്ലെന്ന് ആരോഗ്യമന്ത്രി ഷെന്‍ ഷി ചങ് പറഞ്ഞു. എന്നാല്‍ ആളുകള്‍ മാസ്ക് അണിയുകയും സാമൂഹ്യാകലം പാലിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."