ജന ആരോഗ്യ സംരക്ഷണ സമിതി സമരം 44ാം ദിവസത്തിലേക്ക്
പയ്യന്നൂര്‍: രാമന്തളിയിലെ ജനജീവിതം ദുസഹമാക്കുന്ന നാവിക അക്കാദമി മാലിന്യ പ്ലാന്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ജന ആരോഗ്യ സംരക്ഷണ സമിതി അക്കാദമി പയ്യന്നൂര്‍ ഗെയിറ്റിനു മുന്പില് നടത്തിവരുന്ന അനിശ്ചിതകാല സമരം 44ാം ദിവസത്തിലേക്ക് കടന്നു.
സമരപന്തലില്‍ ടി.കെ മനോജ് കുമാറിന്റെ നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് ഐക്യദാര്‍ഢ്യവുമായി ജില്ലാ പരിസ്ഥിതി സമിതി സെക്രട്ടറി ഭാസ്കരന് വെള്ളൂര്‍, നിഷാന്ത് കൊളപ്രം തുടങ്ങിയവര്‍ സമരപന്തല്‍ സന്ദര്‍ശിച്ചു. ഐക്യദാര്‍ഢ്യമര്‍പ്പിച്ച് സാന്ദ്ര രാജേഷ് അനുഭാവ ഉപവാസം നടത്തി. എം.എം കുഞ്ഞപ്പന് നാരങ്ങനീര് നല്കി ഉപവാസം അവസാനിപ്പിച്ചു. സമരത്തിന് ഐക്യദാര്‍ഢ്യവുമായി സമരസഹായ സമിതി ഇന്ന് രാവിലെ 11ന് രാമന്തളിയിലെ മലിനജലവുമായി കണ്ണൂരില്‍ കലക്ടറുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തും. അമ്പലത്തറ കുഞ്ഞികൃഷ്ണന് ഉദ്ഘാടനം ചെയ്യും. സമരപന്തലില്‍ രാവിലെ 9ന് മലിനജലയാത്ര കെ.പി.സി നാരായണ പൊതുവാള് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."