പാല്‍വില വര്‍ധിപ്പിച്ചതിന്റെ ഗുണം കര്‍ഷകര്‍ക്ക്: മന്ത്രി കെ.സി ജോസഫ്
ഇരിട്ടി: രണ്ട് ലക്ഷം ലിറ്റര്‍ പാല് ഉല്പാദിപ്പിക്കാന് കഴിഞ്ഞാല്‍ കേരളത്തിന് പാലുല്പാദനത്തില് സ്വയംപര്യാപ്തത നേടാന്‍ കഴിയുമെന്ന് മന്ത്രി കെ.സി ജോസഫ്. ഉളിക്കല്‍ ഗ്രാമപഞ്ചായത്തിലെ മാട്ടറ ക്ഷീരോല്പ്പാദക സഹകരണ സംഘം ക്ഷീരവികസന വകുപ്പിന്റെ ധനസഹായത്തോടെ നിര്‍മിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ചുരുങ്ങിയ കാലത്തിനുള്ളില്‍ പാലുല്പാദനത്തില് 32 ശതമാനത്തിന്റെ വര്‍ധനവാണ് മലബാറില്‍ ഉണ്ടായത്. മലയോരത്ത് അവശ്യമുള്ളതിനേക്കാള് കൂടുതല്‍ പാല് ഇന്ന് ത്ത്പ്പാദിപ്പിക്കുന്നുണ്ട്. കേരളത്തില്‍ വിലസ്ഥിരതയുള്ള ഒരേയൊരു ഉത്പന്നം പാലാണ്. വില വര്‍ധനവിന്റെ ഗുണം ക്ഷീരകര്‍ഷകര്‍ക്കു തന്നെ ലഭിക്കുന്ന രീതിയിലാണ് സര്‍ക്കാര്‍ പാല് വില വര്‍ധിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെന്നി തോമസ് അധ്യക്ഷനായി. കൂടുതല്‍ പാല് അളന്ന ക്ഷീര കര്‍ഷകരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഡെയ്സി മാണി, റവ. ഫാദര്‍ മാര്ട്ടിന് തട്ടാപ്പറമ്പില്‍, മാട്ടറ ക്ഷീരസംഘം പ്രസിഡന്റ് സെബാസ്റ്റ്യന്‍ പള്ളിപ്പുറത്ത,് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ തമ്പി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."