അതൃപ്തി പ്രകടിപ്പിച്ച് രാഹുല്‍
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ സഖ്യസര്‍ക്കാരിനെതിരേ ബി.ജെ.പി ആരോപണം കടുപ്പിക്കുമ്പോള്‍, സംസ്ഥാനത്തെ ഭരണവിഷയത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
മഹാരാഷ്ട്രയിലെ സഖ്യസര്‍ക്കാരിനെ കോണ്‍ഗ്രസും പിന്തുണയ്ക്കുന്നുണ്ടെന്നു പറഞ്ഞ അദ്ദേഹം, എന്നാല്‍ അവിടെ പാര്‍ട്ടിക്കു വലിയ തോതില്‍ റോളില്ലെന്നും വ്യക്തമാക്കി.
പഞ്ചാബിലും ചത്തിസ്ഗഢിലും രാജസ്ഥാനിലും പുതുച്ചേരിയിലുമൊക്കെ തങ്ങള്‍ക്ക് വ്യക്തമായ തീരുമാനമെടുക്കാനാകുമെന്നു വ്യക്തമാക്കിയ അദ്ദേഹം, മഹാരാഷ്ട്രയില്‍ പാര്‍ട്ടിയും സഖ്യസര്‍ക്കാരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്ന വാര്‍ത്ത നിഷേധിച്ചില്ല.
മഹാരാഷ്ട്ര പ്രധാനപ്പെട്ട സംസ്ഥാനമാണെന്നും രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമാണെന്നും പറഞ്ഞ അദ്ദേഹം, അവിടത്തെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരും പലതും ചെയ്യേണ്ടതുണ്ടെന്നും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."