HOME
DETAILS

മലയോര മേഖലയില്‍ കച്ചവടം കുറഞ്ഞു: മീന്‍ കച്ചവടക്കാര്‍ ദുരിതത്തില്‍

  
backup
June 28 2018 | 07:06 AM

%e0%b4%ae%e0%b4%b2%e0%b4%af%e0%b5%8b%e0%b4%b0-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b4%9f%e0%b4%82

 


കാട്ടാക്കട: മലയോര മേഖലയില്‍ മത്സ്യം വാങ്ങാന്‍ ആരുമെത്തുന്നില്ല. മീനുമായി ചന്തകളില്‍ എത്തുന്ന മത്സ്യകച്ചവടക്കാര്‍ തകര്‍ന്ന നിലയിലായി. മീന്‍ കേടുകൂടാതിരിക്കാന്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നുവെന്ന കണ്ടെത്തല്‍ മത്സ്യവിപണിയെ തകര്‍ത്തത്. മലയോര മേഖലയില്‍ കാട്ടാക്കട, പനച്ചമൂട്, പേയാട്, മലയിന്‍കീഴ്, വെള്ളനാട്, കള്ളിക്കാട് തുടങ്ങിയ പ്രധാന ചന്തകളിലും കുറ്റിച്ചല്‍, ആര്യനാട്, അമ്പൂരി പൂവച്ചല്‍, കൊണ്ണിയൂര്‍ ചന്തകളിലും മീന്‍ വാങ്ങാന്‍ എത്തുന്നവര്‍ വളരെ കുറവായി മാറിയിരിക്കുകയാണ്.
അപ്രതീക്ഷിത തിരിച്ചടിയില്‍ കച്ചവടക്കാരുടെ അമര്‍ഷം പലയിടത്തും പ്രതിഷേധമായി മാറി. കേടുകൂടാതിരിക്കാന്‍ രാസവസ്തു കലര്‍ത്തിയ മത്സ്യം ചന്തകളിലില്ലെന്നാണ് കച്ചവടക്കാരുടെ വാദം. ഇത് തെളിയിക്കാന്‍ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നടത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നു. പ്രധാന മത്സ്യ മൊത്തവില്‍പന കേന്ദ്രമുള്ള കാട്ടാക്കട ചന്തയില്‍ പഴയ തിരക്കില്ല. വിഴിഞ്ഞം, പൊഴിയൂര്‍, കന്യാകുമാരി, മംഗലപുരം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് ഇവിടെ മീന്‍ എത്തുന്നത്. മൊത്തത്തിലും അല്ലാതെയും ഇവിടെ നിന്നും വിതരണം നടത്തുന്നുണ്ട്. നൂറിലേറെ പേരാണ് ഇവിടെ മൊത്തകണക്കിലും ചെറുകിട വ്യാപാരികളും എത്തുന്നത്. അത് ഇപ്പോള്‍ പകുതിയായി കുറഞ്ഞു. വരുന്നവര്‍ കൂടുതല്‍ മീന്‍ വാങ്ങുന്നതുമില്ല. ചൂര, കണവ, നൊത്തോലി എന്നിവ ധാരാളമായി വിറ്റുപോകുന്നതാണ്. എന്നാല്‍ അതിന്റെ വില്‍പ്പനയും നിലച്ചു. ചന്തകള്‍ എതാണ്ട് വിജനമായ നിലയിലാണ്. ആളും ബഹളവുമില്ല. ഏതാനും കച്ചവടക്കാരല്ലാതെ മീന്‍ വാങ്ങാനെത്തിയവരില്ല.
എല്ലാ സ്റ്റാളുകളിലും നിറയെ മീന്‍. മത്തിയും കണവയും നെയ്മീനുമൊക്കെ യഥേഷ്ടം. പക്ഷേ, കച്ചവടം മാത്രമില്ല. വിരളമായി മാത്രമേ മീന്‍ വാങ്ങാന്‍ ആളെത്തുന്നുള്ളു. മീന്‍ വാങ്ങാനെത്തുന്നവരെ ആകര്‍ഷിക്കാന്‍വേണ്ടി വിളിച്ചു കൂവിക്കൊണ്ടിരുന്ന കച്ചവടക്കാരില്‍ പലരും തളര്‍ന്നു. ആളില്ലാതെ ആരെയും വിളിച്ചിട്ട് കാര്യമില്ല. വന്‍കിട കച്ചവടം നടക്കുന്നിടത്തും കച്ചവടക്കാര്‍ മാത്രം. ഇവരില്‍നിന്ന് മത്സ്യമെടുത്ത് കമ്മിഷന്‍ വ്യവസ്ഥയില്‍ ചെറുകിട കച്ചവടം നടത്തുന്നവര്‍ രാവിലെ വില്‍ക്കാനായി കൊണ്ടുപോയ മീന്‍ അതേപടി തിരിച്ചെത്തിക്കുകയാണ്. ഇനി ഓടിയാല്‍ വാഹനത്തിന്റെ ഇന്ധന നഷ്ടം കൂടുമെന്നല്ലാതെ പ്രയോജനമില്ല. തിരിച്ചെത്തുന്ന മീനിന്റെ കണക്കെടുത്ത് ഐസിട്ട് മാറ്റാനുള്ള തിരക്കിലാണ് കച്ചവടക്കാര്‍.
ഇവിടെ കന്യാകുമാരിയില്‍നിന്നാണെന്നും ഇതില്‍ രാസവസ്തുക്കള്‍ കലര്‍ത്താറില്ലെന്നുമാണ് മത്സ്യക്കച്ചവടക്കാര്‍ പറയുന്നത്. സംസ്ഥാനത്ത് ട്രോളിങ് നിരോധനം ആരംഭിച്ചതിന് ശേഷം കന്യാകുമാരി, തൂത്തുക്കുടി തുറമുഖങ്ങളില്‍ നിന്നാണ് തലസ്ഥാനത്ത് മീന്‍ എത്തുന്നത്. അന്നന്ന് പോയി മടങ്ങുന്ന ബോട്ടുകളാണ് രണ്ടിടത്തുമുള്ളതെന്ന് കച്ചവടക്കാര്‍ പറയുന്നു. ശക്തമായ മഴയും കടല്‍ക്ഷോഭവും കാരണം ഒന്നരമാസത്തോളം തലസ്ഥാന ജില്ലയുടെ കടലോരങ്ങളില്‍ മീന്‍പിടിത്തമില്ലായിരുന്നു. ഓഖി ദുരന്തത്തിനു ശേഷം കാര്യമായ മീനും ലഭിച്ചില്ല. തീരം ശാന്തമായി വന്നപ്പോഴേക്കും ട്രോളിങ് നിരോധനമായി. ഈ സമയം കന്യാകുമാരി, തൂത്തുക്കുടി മേഖലകളെ ആശ്രയിച്ചാണ് കച്ചവടം നടക്കുന്നത്. ഇവിടെ ട്രോളിങ് നിരോധനമായതിനാല്‍ കന്യാകുമാരിയിലും വില ഉയരും. ആവോലിയും, നെയ്മീനും, പാരയുമൊക്കെ യഥേഷ്ടം ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു കച്ചവടക്കാര്‍. അതിനാല്‍ വന്‍ തുക മുടക്കി മീന്‍ വാങ്ങി. പക്ഷേ, വാങ്ങിയതിന്റെ നാലിലൊന്നുപോലും വിറ്റിട്ടില്ല. വന്‍തോതില്‍ സംഭരിച്ചുവച്ചശേഷം വന്‍കിട കച്ചവടക്കാരാണ് ഇത് സംസ്ഥാനത്തേയ്ക്ക് കടത്തുന്നതെന്ന് അവര്‍ ആരോപിക്കുന്നു.
ഫ്രീസര്‍ ഘടിപ്പിച്ച വാഹനങ്ങളിലും ഫോര്‍മാലിന്‍ കലര്‍ത്തിയ ഇത്തരം മീനുകള്‍ എത്തുന്നുണ്ട്. മലേയോര പ്രദേശത്ത് ബൈക്കിലും പെട്ടി ഓട്ടോയിലും സ്ഥിരമായി വില്‍പ്പന നടത്തുന്നവരുടെയെല്ലാം കച്ചവടം പാടെതകര്‍ന്ന നിലയിലാണ്. രാവിലെ തുടങ്ങി 11 മണിയ്ക്ക് അവസാനിക്കുന്നതാണ് ഇവരുടെ കച്ചവടം. എന്നാല്‍ മീന്‍ വാങ്ങാന്‍ എത്തുന്നവരുടെ എണ്ണം കുറയുകയും വൈകിട്ടുവരെ കാത്തിരിക്കണമെന്ന നിലയിലായിരിക്കുകയാണ്. മീന്‍ തീരാറുമില്ല. വാട്ട്‌സ് ആപ്പിലും മറ്റ് സാമൂഹ്യമാധ്യമങ്ങളിലും മീനുമായി പ്രചരിക്കുന്ന സന്ദേശങ്ങള്‍ മത്സ്യ കച്ചവടക്കാരെ ശരിക്കും പൊള്ളിച്ചിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  10 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  10 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  10 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  10 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  10 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  10 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  10 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  10 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  10 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  10 days ago