ഒന്‍പതുപേരെ കൊന്ന് കിണറ്റില്‍ തള്ളി; തെലങ്കാനയില്‍ യുവാവ് അറസ്റ്റില്‍
ഹൈദരാബാദ്: ബന്ധുക്കളടക്കം ഒന്‍പതുപേരെ കൊന്ന് കിണറ്റില്‍ തള്ളിയ യുവാവിനെ അറസ്റ്റ് ചെയ്തു. വാരങ്കല്‍ ജില്ലയിലാണ് സംഭവം. 24കാരനായ സഞ്ജയ് കുമാര്‍ യാദവാണ് അറസ്റ്റിലായത്.
കൊല്ലപ്പെട്ടതില്‍ ആറുപേര്‍ ഒരു കുടുംബത്തില്‍പെട്ടവരാണ്. ബാക്കി മൂന്നുപേരില്‍ രണ്ടുപേര്‍ ബിഹാറുകാരും ഒരാള്‍ ത്രിപുര സ്വദേശിയുമാണ്. ഹൈദരാബാദില്‍നിന്ന് 150 കിലോമീറ്റര്‍ മാറി വാരങ്കല്‍ ജില്ലയിലെ ഒരു ഗ്രാമത്തിലെ കിണറ്റില്‍നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഈ കുടുംബത്തില്‍പെട്ട ഒരു സ്ത്രീയെ ഇയാള്‍ കൊന്നത് മനസിലാക്കിയവരെയാണ് പ്രതി കൊന്നുതള്ളിയത്. കൊലപാതകം മറച്ചുവയ്ക്കാനായിരുന്നു ഇത്. മാര്‍ച്ച് ആറിനായിരുന്നു ഇയാള്‍ ആദ്യത്തെ സ്ത്രീയെ കൊന്നത്.ഒരു കുടുംബത്തിലെ ഗൃഹനാഥനായ മഖ്സൂദ്, ഇയാളുടെ ഭാര്യ, രണ്ട് ആണ് മക്കള്‍, മകള്‍ ബുഷ്റ, ബുഷ്റയുടെ മൂന്നു വയസുകാരനായ മകന് എന്നിവരാണ് കൊല്ലപ്പെട്ടത്. നേരത്തെ ഇവരുടെ കുടുംബത്തിലെ ഒരു സ്ത്രീ മഖ്സൂദുമായി അടുപ്പത്തിലായിരുന്നു. ഇവര്‍ വിവാഹത്തിന് നിര്‍ബന്ധിച്ചതോടെ പ്രതി കൊലപ്പെടുത്തി. ഇവരെ കാണാതായത് പൊലിസില്‍ അറിയിക്കുമെന്ന് മഖ്സൂദിന്റെ ഭാര്യ വ്യക്തമാക്കിയിരുന്നു. ഇതാണ് കൂട്ടക്കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പൊലിസ് വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."