വീടിനുനേരെ ബോംബെറിഞ്ഞ സംഭവം: രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
മട്ടന്നൂര്‍: നടുവനാട് വീടിനുനേരെ ബോംബെറിഞ്ഞ കേസില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു. നടുവനാട് കോട്ടുര്ഞ്ഞാലിലെ ശിവശങ്കരന് എന്ന ശിവന് (24), ഏളകുഴിയില് രാജേഷ് (23)എന്നിവരെയാണ് മട്ടന്നൂര്‍ സി.ഐ. ടി ഉത്തംദാസും എസ്.ഐ കെ.എം ശശാന്തും ഇന്നലെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ 16 സി.പി.എം പ്രവര്‍ത്തകര്‍കെതിരെ കേസെടുത്തിരുന്നു. ഞായറാഴ്ച രാത്രിയാണ് ആര്.എസ്.എസ് നേതാവ് സി ജിതേഷിന്റെ വീടിനു നേരെ ബോംബാക്രമണം നടന്നത്്. രണ്ടു സി.പി.എം. പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിന്റെ തുടര്‍ച്ചയായാണ് വീട്ടിനു നേരെ ബോംബെറിഞ്ഞതെന്ന് പൊലിസ് വ്യക്തമാക്കി. സി.പി.എം പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ ആറ് ആര്.എസ്.എസ് പ്രവര്‍ത്തകരുടെ പേരിലും കേസെടുത്തിട്ടുണ്ട്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് നടുവനാട്, കോട്ടൂര്‍ഞ്ഞാല്‍ മേഖലകളില്‍ ഇരിട്ടി ഡിവൈ.എസ്.പി പി സുകുമാരന്റെ നേതൃത്വത്തില്‍ ബോംബ്, ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."