'ഗ്രൂപ്പ് കളി ജനങ്ങളുടെ മനസ് മടുപ്പിക്കുന്നു'
തിരുവനന്തപുരം: ഗ്രൂപ്പ് തര്‍ക്കങ്ങളെ തുടര്‍ന്ന് കേരളത്തിലെ സ്ഥാനാര്‍ഥിപ്രഖ്യാപനം വൈകുന്നതിനെ വിമര്‍ശിച്ച് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്‍. യു.ഡി.എഫിന് അനുകൂലമായ തെരഞ്ഞെടുപ്പ് സാഹചര്യമാണ് നിലവിലുള്ളത്. എന്നാല്‍, കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളി ജനങ്ങളുടെ മനസ് മടുപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഗ്രൂപ്പ് പിടിവാശിയും കടുംപിടുത്തവും മാറ്റിവച്ച് പാര്‍ട്ടിയുടെ വിജയം ഉറപ്പുവരുത്താന്‍ നേതാക്കള്‍ മുന്നോട്ടുവരണം.
ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്ന് നേതാക്കള്‍ പ്രവര്‍ത്തിക്കേണ്ട സമയമാണിത്. ജനങ്ങള്‍ ആഗ്രഹിക്കുന്നതിനനുസരിച്ച് ക്രിയാത്മകമായി മുന്നോട്ടുപോകാന്‍ എല്ലാവരും തയ്യാറായേ മതിയാകൂ.
വ്യക്തമായ കാരണങ്ങള്‍ ഉള്ളതിനാലാണ് കെ.പി.സി.സി അധ്യക്ഷനടക്കം ഇത്തവണ മത്സരത്തില്‍ നിന്ന് പിന്‍മാറിയത്. മുല്ലപ്പള്ളി രാമചന്ദ്രനും കെ.സി വേണുഗോപാലും പാര്‍ട്ടി ചുമതലകളുടെ തിരക്കിലാണ്.
പാര്‍ലമെന്ററി രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ 2009ല്‍ തന്നെ ഇനി മത്സരിക്കേണ്ടെന്ന് താന്‍ തീരുമാനിച്ചിരുന്നു. അന്ന് മത്സരരംഗത്ത് നിന്ന് മാറിയതുകൊണ്ടാണ് പുതിയ നേതാക്കള്‍ക്ക് അവസരം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."