രാഷ്ട്രീയപാര്‍ട്ടികള്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് സാക്ഷ്യപത്രം നല്‍കണം
തിരുവനന്തപുരം: രാഷ്ട്രീയപാര്‍ട്ടികളുടെ പ്രകടനപത്രിക സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കി.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിധേയമായാണ് പുതിയ നിര്‍ദേശം. രാഷ്ട്രീയപാര്‍ട്ടികള്‍ പ്രകടനപത്രിക പുറത്തിറക്കിയാലുടന്‍ അതിന്റെ പകര്‍പ്പ് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് നല്‍കണം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധമായ പരാമര്‍ശങ്ങള്‍ പത്രികയിലില്ലെന്ന സാക്ഷ്യപത്രവും നല്‍കണം. ഭരണഘടനയുടെ ആദര്‍ശങ്ങള്‍ക്കും തത്വങ്ങള്‍ക്കും വിരുദ്ധമായ കാര്യങ്ങള്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തരുത്. തെരഞ്ഞെടുപ്പ് തിയതിക്ക് 48 മണിക്കൂര്‍ മുന്‍പ് പ്രകടനപത്രിക പുറത്തിറക്കണം. ഇതിനുശേഷം പുതിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്താനാകില്ല. തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം രാഷ്ട്രീയപാര്‍ട്ടികളെയും റിട്ടേണിങ് ഓഫിസര്‍മാരെയും അറിയിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."