സിനിമാ സെറ്റ് പൊളിച്ച കേസില്‍ നാലുപേര്‍ കൂടി അറസ്റ്റില്‍
കാലടി: പെരിയാറിന്റെ തീരത്ത് ക്രിസ്തീയ ദേവാലയ മാതൃകയില്‍ നിര്‍മിച്ച സിനിമാ സെറ്റ് തകര്‍ത്ത കുറ്റത്തിന് നാലുപേര്‍ കൂടി പൊലിസ് പിടിയിലായി. അകനാട് മുടക്കുഴ തേവരുകുടി വീട്ടില്‍ രാഹുല്‍ രാജ് (19), ഇരിങ്ങോള്‍ പട്ടാല്‍ കാവിശേരി വീട്ടില്‍ രാഹുല്‍(23), കൂവപ്പടി നെടുമ്പിള്ളി വീട്ടില്‍ ഗോകുല്‍ (25), കീഴില്ലം വാഴപ്പിള്ളി വീട്ടില്‍ സന്ദീപ് കുമാര്‍(33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സിനിമ നിര്‍മാണത്തിനായി ഒരുക്കിയ സെറ്റ് നശിപ്പിക്കുകയും അതുവഴി വര്‍ഗീയ കലാപത്തിന് വഴിവെക്കുകയും ചെയ്തു എന്ന കുറ്റമാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. പ്രതികള്‍ എല്ലാവരും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരാണ്. പിടിയിലായവര്‍ക്കെതിരേ കാപ്പ ചുമത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് റൂറല്‍ ജില്ലാ പൊലിസ് മേധാവി കെ. കാര്‍ത്തിക് ഐ.പി.എസ് അറിയിച്ചു. കേരളാ എപ്പിഡിമിക്ക് ഡിസീസ് ഓര്‍ഡിനന്‍സ് പ്രകാരവും പ്രതികള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. പള്ളി പൊളിക്കാന്‍ നേതൃത്വം നല്കിയ മുഖ്യപ്രതി ബജ്റംഗ്ദള്‍ ജില്ലാ പ്രസിഡന്റ് മലയാറ്റൂര്‍ സ്വദേശി കാര രതീഷ് തിങ്കളാഴ്ച പൊലിസ് പിടിയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."