HOME
DETAILS
MAL
കുപ്രചരണങ്ങള്‍ നടത്തി മഹല്ലില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമം
backup
July 11 2016 | 23:07 PM
തൃക്കരിപ്പൂര്‍: കുപ്രചരണങ്ങള്‍ നടത്തി മഹല്ലുകളില്‍ വിഭാഗിയതയുണ്ടാക്കന് കാന്തപുരം സുന്നീ വിഭാഗം ശ്രമിക്കുന്നതായി പരാതി. നല്ല നിലയില്‍ മഹല്ല് ഭരണവും മദ്റസാ സംവിധാനവും നടക്കുന്ന മഹല്ലുകളില്‍ കുപ്രചരണങ്ങളുടെ വിത്തുപാകാനാണ് ഇവരുടെ ശ്രമമത്രെ. 1926ല്‍ നടപ്പിലാക്കിയ സമസ്ത ഇസ്ലാമത വിദ്യാഭ്യാസ ബോര്‍ഡിന്റെ സിലബസുകളെ കുറ്റം പറഞ്ഞാണ് സ്വന്തം മദ്റസകളില്‍ കുട്ടികളെ പിടിക്കുന്നത്. ഉദിനൂര്‍ മഹല്ലില്‍ ഇത്തരത്തില്‍ സ്ഥാപിച്ച മദ്റസയില്‍ കുട്ടികളെ കിട്ടാതയതോടെയാണ് മൈക്ക് കെട്ടിയും വീട് വിടാന്തരം കയറിയിറങ്ങിയും സമസ്തക്കെതിരേ കുപ്രചരണം അഴിച്ചുവിടുന്നത്. എന്നാല്‍ മഹല്ലിലെ ജനങ്ങളെ വേര്‍തിരിക്കാനുള്ള കാന്തപുരം വിഭാഗത്തിന്റെ ശ്രമം ഉദിനൂരില് നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് മഹല്ല് നിവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."