സഊദിയിൽ മലയാളി പനി ബാധിച്ച് മരിച്ചു
ദമാം: കിഴക്കൻ സഊദിയിലെ ദമാമിൽ മലയാളി പനി ബാധിച്ച് മരിച്ചു. ആലപ്പുഴ തിരുവമ്പാടി സ്വദേശി വാടക്കൽ കുരിശിങ്കൽ വീട്ടിൽ ജോണി (51) ആണ് കടുത്ത പനിയെ തുടർന്ന് മരിച്ചത്. ദിവസങ്ങൾക്ക് മുമ്പാണ് കടുത്ത പനിയും ചുമയുമുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്ഥിതി ഗുരുതരമായി തുടരുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. സറാകോ കമ്പനിയിലെ ജീവനക്കാരനായിരുന്ന അദ്ദേഹം കരാർ അടിസ്ഥാനത്തിൽ 27 വർഷമായി ദമാം മെഡിക്കൽ കോംപ്ലക്സിൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ജോലിചെയ്യുകയായിരുന്നു. കൊവിഡ് മൂലമാണ് കടുത്ത പനിയുണ്ടായതെന്ന് റിപ്പോർട്ടുകളുണ്ട്. ഭാര്യ റസീനയും സറാക്കോ കമ്പനിക്കു കീഴിൽ തന്നെയാണ് ജോലി ചെയുന്നത്. മക്കൾ: ഡോ. റോഷിൻ, എൻജി. നിഷിൻ.
പ്രവാസം അവസാനിപ്പിച്ച് കഴിഞ്ഞ ഏപ്രിലിൽ നാട്ടിൽ പോകാൻ ഒരുങ്ങിയെങ്കിലും കൊവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് വിമാന സർവ്വീസുകൾ മുടങ്ങിയാൽ യാത്ര നീട്ടി വെക്കുകയായിരുന്നു. മൃതദേഹം ദമാം മെഡിക്കൽ കോംപ്ലക്സിൽ സൂക്ഷിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."