HOME
DETAILS
MAL
സഭാ ഭൂമിയിടപാട്: ഇടനിലക്കാരന്റെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്
backup
June 28 2018 | 07:06 AM
കൊച്ചി: സഭാ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഇടനിലക്കാരനായ സാജു വര്‍ഗീസിന്റെ വീട്ടിലും വി.കെ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന നടത്തുന്നു.
സാജു വര്‍ഗീസിന്റെ വീട്, അദ്ദേഹത്തിന്റെ സ്ഥാപനങ്ങള്‍, വില്‍പ്പന നടത്തിയ സ്ഥലത്തിന് പകരം സഭ സ്ഥലം വാങ്ങിയ ഇലഞ്ഞിക്കല്‍ ജോസ്, കാക്കനാട് വി.കെ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ 13 കേന്ദ്രങ്ങളിലാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നത്.
13 കോടി രൂപയ്ക്ക് ഭൂമി വില്‍ക്കാനാണ് സഭ സാജു വര്‍ഗീസിനെ ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍, 27 കോടി രൂപയുടെ ഇടപാട് നടന്നു എന്നാണ് പറയുന്നത്. അതേസമയം 60 കോടി രൂപയുടേതാണ് യഥാര്‍ഥ ഇടപാടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് സഭയില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."