ആലുവ-പെരുമ്പാവൂര്‍ കെ.എസ്ആര്‍.ടി.സി റൂട്ടില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാക്ലേശം രൂക്ഷം
പെരുമ്പാവൂര്‍: ആലുവ പെരുമ്പാവൂര്‍ കെ.എസ്.ആര്‍.ടി.സി റൂട്ടില്‍ യാത്രാക്ലേശം രൂക്ഷം. സ്‌കൂള്‍ സമയമായ രാവിലെയും വൈകിട്ടും പ്രധാനമായും വിദ്യാര്‍ഥികളാണ് കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കുന്നത്. മാറമ്പള്ളി, മഞ്ഞപ്പെട്ടി, മുടിക്കല്‍ തുടങ്ങിയ പല ഭാഗങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലും കോളജിലും എത്തിപ്പെടുന്നതിനായി കെ.എസ്.ആര്‍.ടി.സി ബസിനെയാണ് ആശ്രയിക്കുന്നത്. ഇതിന് പുറമെ പെരുമ്പാവൂരിലേയും സമീപ പ്രദേശങ്ങളിലേയും പ്ലൈവുഡ്, ഹോളോ ബ്രിക്‌സ് തുടങ്ങിയ പല മേഘലകളിലും പണിയെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ തിരക്ക് മൂലവും വിദ്യാര്‍ഥികള്‍ക്ക് യാത്ര ചെയ്യാന്‍ വളരെയേറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.
ആലുവയിലേയും പെരുമ്പാവൂരിലേയും കെ.യു.ആര്‍.ടി.സി നോണ്‍ എ.സി ബസില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കാത്തത് മൂലം വിദ്യാര്‍ഥികള്‍ക്ക് മറ്റ് ബസുകളില്‍ യാത്ര ചെയ്യുന്നതായി വരുന്നതും തിരക്ക് വര്‍ധിക്കാന്‍ കാരണമെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. മഴക്കാലമായതിനാല്‍ തിരക്ക് മൂലം പല ബസുകളും സ്റ്റോപ്പില്‍ നിര്‍ത്താതെയും കുട്ടികളെ കയറ്റാതിരിക്കാന്‍ സ്റ്റോപ്പില്‍ നിന്നും മാറ്റി നിര്‍ത്തി വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. രാവിലെ ഒമ്പതിന് മാറംമ്പിള്ളിയില്‍ നിന്നും ആരംഭിച്ച് പെരുമ്പാവൂരില്‍ അവസാനിച്ചു കൊണ്ടിരുന്ന 'സ്ത്രീകള്‍ മാത്രം', 'വിദ്യാര്‍ഥികള്‍ മാത്രം' എന്ന ഓര്‍ഡിനറി ബസുകളും കൂടാതെ രാവിലെ 8.30ന് പെരുമ്പാവൂരില്‍ നിന്നാരംഭിച്ച് ആലുവ യു.സി കോളജിലേക്ക് ഓടിക്കൊണ്ടിരുന്ന ഓര്‍ഡിനറി ബസും ഇപ്പോള്‍ സര്‍വിസ് നടത്തുന്നില്ലെന്നും ഇത് പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.
കെ.എസ്.ആര്‍.ടി.സിയെ മാത്രം ആശ്രയിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് രാവിലെ നടത്തിയിരുന്ന പല ബസ് സര്‍വീസുകളും വെട്ടിച്ചുരുക്കിയതിനെ തുടര്‍ന്ന് പ്രായമായവര്‍ക്കും അംഗ പരിമിതര്‍ക്കും സുഗമമായി യാത്ര ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
ഇതിനെതിരെ നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരുവിധ നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലന്നാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."