HOME
DETAILS
MAL
വീട് വൈദ്യുതീകരിച്ചു നല്കി
backup
April 13 2017 | 21:04 PM
കൊയിലാണ്ടി: കാവുംവട്ടം പഴങ്കാവില്‍ നാരായണിക്കിത് വിഷുക്കൈ നീട്ടം.
സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴസ് ഫെഡറേഷന് (എ.ഐ.ടി.യു.സി) വടകര ഡിവിഷന് കമ്മിറ്റി സൗജന്യമായി നാരായണിയുടെ വീട് വയറിങ് നടത്തി വൈദ്യുതീകരിച്ചു.
നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.കെ അജിത സ്വിച്ച്ഓണ്‍ കര്‍മം നിര്‍വ്വഹിച്ചു.
ടി.കെ സത്യനാരായണന് അധ്യക്ഷനായി. കെ.സി രാജന്, സി.കെ വിനീതന്, കെ. സനല്‍കുമാര്‍, കെ.എം ജയപ്രകാശ്, പഴങ്കാവില്‍ രാജന്, എം.എന്‍ വേണുഗോപാലന്‍, കെ.എസ്.ഇ.ബി കൊയിലാണ്ടി നോര്‍ത്ത് സെക്ഷനിലെ ജീവനക്കാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."