സഊദിയിൽ ടൂറിസം വിസകൾ മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകും: ജവാസാത്ത്
റിയാദ്: സഊദിയിൽ യിൽ ടൂറിസ്റ്റ് വിസകൾ മൂന്ന് മാസത്തേക്ക് കൂടി സൗജന്യമായി പുതുക്കി നൽകുമെന്ന് സഊദി പാസ്‌പോർട്ട് വിഭാഗം അറിയിച്ചു. കൊവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തിൽ അന്താരാഷ്‌ട്ര വിമാന സർവ്വീസുകൾ നിർത്തി വെച്ചതോടെ രാജ്യത്ത് കുടുങ്ങിയ വിദേശ ടൂറിസം വിസക്കാർക്ക് ആശ്വാസമാണ് നടപടി. കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട്, പൗരന്മാരുടെയും, വിദേശികളുടെയും സംരക്ഷണത്തിനായി നടപ്പാക്കുന്ന മുൻകരുതൽ നടപടികളുടെ ഫലമായി രാജ്യത്തുണ്ടാവുന്ന സാമ്പത്തിക പ്രതിസന്ധികൾ ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാഷണൽ ഇൻഫർമേഷൻ സെന്ററിന്റെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കുന്നത്.
മൂന്ന് മാസത്തേക്ക് സൗജന്യമായാണ് വിസ പുതുക്കി നൽകുന്നത്. വിസ ഓട്ടോമാറ്റിക് ആയി പുതുക്കി നൽകപ്പെടുന്നതിനാൽ ടൂറിസ്റ്റ് വിസയിലെത്തിയവർ ഇതിന് വേണ്ടി പാസ്‌പോർട്ട് വിഭാഗം ഓഫീസുകളിൽ കയറിയിറങ്ങേണ്ടതില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."