HOME
DETAILS
MAL
ഉദ്യോഗസ്ഥ തലത്തിലും അഴിച്ചുപണി: വി.വേണുവിനെ റവന്യൂ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റി,കലക്ടര്‍മാര്‍ക്ക് സ്ഥലമാറ്റം
backup
May 27 2020 | 06:05 AM
തിരുവനന്തപുരം: ഉദ്യോഗസ്ഥ തലത്തിലും അഴിച്ചുപണി.വിവിധ വകുപ്പുകളുടെ തലപ്പത്തും ജില്ലാ കലക്ടര്‍മാര്‍ക്കും സ്ഥലമാറ്റമുണ്ടായി.വി.വേണുവിനെ റവന്യൂ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റി. ആസൂത്രണബോര്‍ഡ് സെക്രട്ടറി സ്ഥാനത്തേക്കാണു പുതിയ നിയമനം.
ജയതിലകാണ് പുതിയ റവന്യൂ സെക്രട്ടറി. പിഡബ്ള്യുഡി സെക്രട്ടറിയായ ടി.കെ. ജോസ് ആഭ്യന്തര സെക്രട്ടറിയാകും. ഇഷിതാ റോയ് കാര്‍ഷികോത്പാദന കമ്മീഷണറാകും.
തിരുവനന്തപുരത്തുനിന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണനെ മലപ്പുറത്തേക്ക് മാറ്റും. നവജ്യോത് സിങ് ഖോസയാണ് പുതിയ തിരുവനന്തപുരം കലക്ടര്‍. ആലപ്പുഴയില്‍ നിന്ന് കലക്ടര്‍ എം.അഞ്ജന കോട്ടയത്തേക്കും സ്ഥലം മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."