സ്വകാര്യബസുകള്‍ക്ക് വാതില്‍ ഇല്ലെന്ന് പരാതി; കലക്ടര്‍ പരിശോധന നടത്തി
ആലപ്പുഴ: കലക്ടര്‍ എസ്.സുഹാസും ആര്‍.ടി.ഒ യും ചേര്‍ന്ന് നഗരത്തിലെ ബസുകളില്‍ വാതില്‍ പരിശോധന നടത്തി.
നഗര പെര്‍മിറ്റില്‍ ഓടിക്കൊണ്ടിരിക്കുന്ന മിക്ക സ്വകാര്യ ബസുകള്‍ക്കും വാതില്‍ ഇല്ല എന്ന നിരന്തരമായ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇന്നലെ കലക്ടറേറ്റില്‍ ചേര്‍ന്ന മോട്ടോര്‍ റോഡ് സുരക്ഷ യോഗത്തിനുശേഷം കലക്ടര്‍ വാഹനപരിശോധന വിഭാഗവുമായി ചേര്‍ന്നാണ് പരിശോധന നടത്തിയത.്
കലക്ടറേറ്റിനുമുമ്പില്‍ത്തന്നെ നിറയെ യാത്രക്കാരുമായി വന്ന ബസിന് പിന്‍വാതില്‍ ഉണ്ടായിരുന്നില്ല. തൊട്ടുപിന്നാലെ വന്ന സ്വകാര്യബസും തടഞ്ഞുനിര്‍ത്തി പരിശോധന നടത്തി.
അതിനും പിന്‍വാതില്‍ ഉണ്ടായിരുന്നില്ല. ആര്‍.ടി.ഒ ഷിബു കെ. ഇട്ടി ഉള്‍പ്പെടെയുള്ള മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
തുടര്‍ന്ന് ബസുകളില്‍ വാതില്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമത്തെക്കുറിച്ച് ബസ് ജീവനക്കാര്‍ക്ക് ബോധവത്കരണം നല്‍കി.
വൈകിട്ട്തന്നെ വാതില്‍ പിടിപ്പിച്ച വിവരം ഓഫിസില്‍ അറിയിക്കാനും നിര്‍ദേശം നല്‍കി. കലക്ടര്‍ കണ്ടക്ടറെയും ഡ്രൈവറേയും മുന്നറിയിപ്പുനല്‍കി വിട്ടു.
നേരത്തെ ചെങ്ങന്നൂരില്‍ വാതിലില്ലാത്ത ബസില്‍ നിന്ന് വീണ് അപകടം ഉണ്ടായപ്പോള്‍ നിരന്തരമായി പരിശോധന നടത്തണമെന്ന് കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."