വില്ലേജ് ഓഫിസ് സ്മാര്‍ട്ടാണ് ; ജീവന് അപകടത്തിലും
പെരിയ : ജില്ലയിലെ സ്മാര്‍ട്ട് വില്ലേജുകളില്‍ ഒന്നാണ് പെരിയ വില്ലേജ് ഓഫിസ്. എന്നാല്‍ ഓഫിസ് കെട്ടിടത്തിന്റെയും,ജീവനക്കാരുടെയും ജീവന് ഇവിടെ അപകടത്തിലാണ്.ഏത് നിമിഷവും തകര്‍ന്ന് വീഴുമെന്ന പരുവത്തിലാണ് കെട്ടിടം.മെയിന്‍ സ്ലാബിലെ ചോര്‍ച്ച കാരണം മഴ വെള്ളം മുഴുവനും അകത്ത് വീഴാന്‍ തുടങ്ങിയതോടെ ടെറസിനു മുകളില്‍ ആസ്ബറ്റോസ് ഷീറ്റ് സ്ഥാപിച്ചിരുന്നു.എന്നാല്‍ മുമ്പ് ഉണ്ടായ ചോര്‍ച്ച കാരണം മെയിന്‍ സ്ലാബും,ഭീമുകളും വളയുകയും സീലിങ്ങില്‍ നിന്നും സിമന്റ് പാളികള്‍ അടര്‍ന്ന് വീഴുകയും ചെയ്യുന്നു. കൂടാതെ വാര്‍പ്പിന് വേണ്ടി ഉപയോഗിച്ച ഇരുമ്പ് കമ്പികള്‍ തുരുമ്പെടുത്ത് ദ്രവിച്ച് പൊടിഞ്ഞു വീഴുന്നു. ഏത് സമയത്തും ഇത് തലക്ക് മുകളില്‍ വീഴുമെന്ന ഭയം കാരണം ഇവിടുത്തെ ജീവനക്കാര്‍ കെട്ടിടത്തിലെ മുറികളിലെ മൂലകളില്‍ ഒതുങ്ങി ഇരുന്ന് കൊണ്ടാണ് ജോലി ചെയ്യുന്നത്.ഓഫിസിലെ വയറിംഗ് സംവിധാനങ്ങളും താറുമാറായി കിടക്കുന്നു.ഇത് കാരണം ജീവനക്കാര്‍ കടുത്ത ദുരിതം തന്നെ അനുഭവിക്കുന്നു.ഓണ്‍ലൈന്‍ സംവിധാനം വഴി വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷ നല്കിയാല് അത് അപ്രൂവല്‍ ചെയ്തു നല്കണമെങ്കില് വില്ലേജ് ഓഫിസുകളില്‍ കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കണം.ഡസ്ക് ടോപ് കമ്പ്യൂട്ടര്‍ ഓഫിസില്‍ ഇല്ലാത്ത സ്ഥിതിക്ക് ഓഫിസര്‍ ലാപ്ടോപ് ഉപയോഗിച്ചാണ് കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത്.
വീട്ടില്‍ നിന്നും ഇത് ചാര്‍ജ്ജ് ചെയ്തു കൊണ്ട് വന്നാല്‍ രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രമാണ് ഉപയോഗിക്കാന്‍ സാധിക്കുക.ഇത് ചാര്‍ജ്ജ് ചെയ്യാന്‍ ഇവിടെ വയറിംഗ് പോയന്റുകള്‍ തകരാറിലായത് കാരണം സാധിക്കുന്നില്ല.ജീവനക്കാരുടെ കയ്യില്‍ നിന്നും കാശ് മുടക്കിയാണ് ഇവിടെ അല്‍പ്പമെങ്കിലും വയറിംഗ് പോയന്റുകള്‍ ഉപയോഗ പ്രദമാക്കിയത്.ദിനംപ്രതി നൂറുക്കണക്കിന് ആളുകള്‍ ഇവിടെ വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി എത്തുന്നു.
ഇവരും തലക്ക് മുകളില്‍ കൈവെച്ചു കൊണ്ടാണ് ആവശ്യങ്ങള്‍ കഴിയുന്നത് വരെ ഓഫിസിനകത്ത് നില്‍ക്കേണ്ടി വരുന്നത്.
അമിത ജോലി കാരണം പല ദിവസങ്ങളിലും ഓഫിസര്‍ രാത്രി വരെ ഇവിടെ തങ്ങാറുണ്ട്.ഏത് സമയത്തും നിലം പതിക്കാമെന്ന നിലയില്‍ സ്ഥിതി ചെയ്യുന്ന ഈ കെട്ടിടത്തിനകത്ത് ജീവനക്കാര്‍ ജീവന് പണയം വെച്ചാണ് ജോലി ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."