അടിമാലി പഞ്ചായത്തില്‍ ഭരണപ്രതിസന്ധി; സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ രാജി നല്കി
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ രാജിക്കത്ത് നല്കി. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ദീപ രാജീവാണ്് പഞ്ചായത്ത് പ്രസിഡന്റ് സ്മിത മുനിസ്വാമിക്ക് രാജിക്കത്ത് നല്‍കിയത്. ഇതോടെ യു.ഡി.എഫ് ഭരിക്കുന്ന അടിമാലി ഗ്രാമ പഞ്ചായത്തില്‍ ഭരണ പ്രതിസന്ധിരൂക്ഷമായി. 21 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ യു.ഡി.എഫ് 10, എല്‍.ഡി.എഫ് 9, സ്വതന്ത്രര്‍ 2 എന്നിങ്ങനെയാണ് കക്ഷിനില. സ്വതന്ത്രനായി വിജയിച്ച ബിനു ചോപ്രക്ക് വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കിയാണ് യു.ഡി.എഫ് ഭരണം നിലനിര്‍ത്തിയത്.
രണ്ട് അംഗങ്ങളുള്ള മുസ്ലീം ലീഗിന് രണ്ടര വര്‍ഷം കഴിയുബോള്‍ വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ നിശ്ചിത സമയം കഴിഞ്ഞിട്ടും വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കാത്തതാണ് രാജിക്ക് കാരണമെന്നാണ് പറയപ്പെടുന്നത് . പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് ദീപ രാജീവ് രാജിക്കത്ത് നല്‍കിയതെന്ന് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സൈനുദ്ദീന്‍ പറഞ്ഞു. അടുത്ത ദിവസം പഞ്ചായത്തിലെ മറ്റൊരംഗമായ കെ.എസ്.സിയാദ് രാജിവെക്കുമെന്നും സൈനുദ്ദീന്‍ പറഞ്ഞു. ഇതിനിടെ ലീഗിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേത്യത്വം ശ്രമം തുടങ്ങി. ലീഗ് എതിര്‍ത്താല്‍ യു.ഡി.എഫ് ഭരണം നഷ്ടമാകുമെന്ന ഭീതിയും കോണ്‍ഗ്രസിനുണ്ട്. എന്നാല്‍ വൈസ്പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്നും അത്തരം ഒരു ധാരണയുമില്ലെന്നും വൈസ്.പ്രസിഡന്റ് ബിനു ചോപ്രയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."