സഊദിയില്‍ ആംബുലന്‍സ് സേവന രംഗത്തും വനിതാ സാന്നിധ്യം
ദമാം: വനിതകള്‍ക്ക് വനിതകളുടെ ആംബുലന്‍സ് സേവനം. അതും പൂര്‍ണമായി സജ്ജീകരിച്ച ആംബുലന്‍സുകള്‍. സ്ത്രീകളഅ#ക്ക് വാഹനമോടിക്കാനുള്ള അനുമതി ലഭിച്ചതോടെ വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. സഊദിയിലെ അല്‍ ഖോബാറിലാണ് ഒരു സംഘം വനിതാ ഡോക്ടര്‍മാര്‍ പുതിയ ഉദ്യമവുമായി രംഗത്തെത്തിയത്.
തങ്ങള്‍ക്ക് മാനുഷിക സേവനത്തിന്റെ മഹിതമായ മാതൃകകള്‍ സ്വീകരിക്കാനാവുമെന്ന കാഴ്ചപ്പാടാണ് ഇത്തരമൊരു സംരംഭം തുടങ്ങുന്നതിനുള്ള പ്രചോദനമെന്ന് സംഘത്തിലെ അംഗമായ ഡോ: അമാല്‍ അല്‍ സുലൈബിഖ് പറഞ്ഞു. കിഴക്കന്‍ പ്രവിശ്യയിലെ സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വവും മികച്ച സേവനവും നല്‍കുന്നതിനാണ് സംഘം ലക്ഷ്യമിടുന്നത്. ഡ്രൈവര്‍, ഡോക്ടര്‍, നഴ്‌സ്, അടങ്ങുന്ന പാരാമെഡിക്കല്‍ സംഘം ഇരുപത്തിനാലു മണിക്കൂറും കോളുകള്‍ പ്രതീക്ഷിച്ച് സേവന രംഗത്തുണ്ടാകുമെന്നും ഡോ: അല്‍ സുലൈബിഖ് പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."