വയലിലെ നടവഴി വീതികൂട്ടുന്നത് നിയമവിരുദ്ധമല്ലെന്ന് മനുഷ്യാവകാശ കമ്മിഷന്‍
കോഴിക്കോട്: നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ നെല്‍വയല്‍ നികത്തരുതെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും പൊതുജനാവശ്യത്തിന് നിലവിലുള്ള നടവഴി വീതികൂട്ടുന്നത് നിയമവിരുദ്ധമല്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.
നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ നാല്, എട്ട് വാര്‍ഡുകളിലെ എടോത്ത് താഴെ മുതല്‍ പെരുന്തോട്ട് താഴെ വരെയുള്ള നടവഴി വീതികൂട്ടി സംരക്ഷിക്കാന്‍ കമ്മിഷന്‍ ജുഡിഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവിട്ടു.
കരുവണ്ണൂര്‍ സ്വദേശി മോഹനന്‍ നല്‍കിയ പരാതിയിലാണ് നടപടി. ഒരു കിലോമീറ്റര്‍ ദൂരമുള്ള നടവഴിയില്‍ പകുതി വയലും പിന്നീട് പറമ്പുമാണെന്നും വഴി സഞ്ചാരയോഗ്യമാക്കാന്‍ നടപടിയെടുക്കണമെന്നുമായിരുന്നു ആവശ്യം. പരാതിയില്‍ കമ്മിഷന്‍ വടകര ആര്‍.ഡി.ഒയില്‍ നിന്ന് റിപ്പോര്‍ട്ട് വാങ്ങി.
പരാതിക്കാരുടെ ആവശ്യം കേരള നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് എതിരാണെന്നും തുടര്‍നടപടി സ്വീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നുമാണ് ആര്‍.ഡി.ഒയുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."