തൃക്കരിപ്പൂര്‍ ഇ- സാക്ഷരത പഞ്ചായത്ത് പ്രഖ്യാപനം 15ന് മന്ത്രി മുനീര്‍ നിര്‍വഹിക്കും
തൃക്കരിപ്പൂര്‍: ഇ സാക്ഷരത പഞ്ചായത്ത് പദവിയില്‍ തൃക്കരിപ്പൂര്‍. പ്രഖ്യാപനം 15ന് വൈകിട്ട് അഞ്ചുമണിക്ക് സാമൂഹ്യ നീതി വകുപ്പ് മന്ത്രി എം.കെ മുനീര്‍ തൃക്കരിപ്പൂരില്‍ നിര്‍വഹിക്കും. സംസ്ഥാനത്ത് 100 പഞ്ചായത്തുകളിലാണ് ഈ സാക്ഷരത പദ്ധതിക്ക് തുടക്കമിട്ടത്. സംസ്ഥാനത്ത് ഇ സാക്ഷരത പഞ്ചായത്തായി പ്രഖ്യാപനം നടത്തുന്ന രണ്ടാമത്തേതും ജില്ലയില്‍ ഒന്നാമത്തെ പഞ്ചായത്തും തൃക്കരിപ്പൂരാണ്.
അദ്യ പഞ്ചായത്ത തിരുവനന്തപുരം ജില്ലയിലെ പള്ളിച്ചലാണ്. ജില്ലയില്‍ തൃക്കരിപ്പൂര്‍, അജാന്നൂര്‍, പുല്ലൂര്‍ പെരിയ, കള്ളാര്‍, ചെങ്കള, മൊഗ്രാല്‍ പുത്തൂര്‍, കുമ്പള എന്നീ ഏഴുപഞ്ചായത്തുകളിലാണ് ഇ സാക്ഷരത പദ്ധതിക്ക് തുടക്കമിട്ടത്. പ്രാഥമികമായി ഇ മെയില്‍ അയക്കാനും മെയില്‍ സ്വീകരിക്കാനും പഠിപ്പിക്കുകയെന്നതാണ് ഒന്നാം ഘട്ടം. ഇതിനായി പത്ത് മണിക്കൂറാണ് പഠിതാക്കള്‍ക്ക് അനുവദിച്ചത്. രണ്ടാം ഘട്ടത്തില്‍ 40 മണിക്കൂറും മൂന്നാം ഘട്ടത്തില്‍ 80 മണിക്കൂറും പരിശീലനം നല്‍കും. കുടുംബശ്രീ, ഗന്ഥശാല പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹായത്തോടെയാണ് ഒന്നാംഘട്ട പരിശീലനം പൂര്‍ത്തിയാക്കിയത്. രണ്ടാംഘട്ടമുതല്‍ അക്ഷയകേന്ദ്രം വഴിയാണ് പദ്ധതി നടപ്പിലാക്കുക. മൂന്നു വര്‍ഷത്തിനകം സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും സമ്പൂര്‍ണ ഇ സാക്ഷരത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കമിട്ടത്.
18 വയസ് മുതല്‍ 55 വയസ് വരെയുള്ളവര്‍ക്കാണ് ഇ സാക്ഷാത പദ്ധതിക്ക് തുടക്കമിട്ടതെങ്കിലും തൃക്കരിപ്പൂരില്‍ ഇ സാക്ഷരത നേടാനെത്തിയവരില്‍ 60 വയസ് കഴിഞ്ഞവരും ഉണ്ടായിരുന്നു.
പതിനായിരത്തിലധിയകമാളുകള്‍ തൃക്കരിപ്പൂരില്‍ നിന്ന് ഇ സാക്ഷരത നേടിയിട്ടുണ്ട്.
സംസ്ഥാനത്ത് സൗജന്യ വൈഫൈ അനുവദിച്ച ആദ്യ പഞ്ചായത്ത്, ഇ ഗവേണിംഗ് തുടങ്ങിയ വിവിധ സേവനങ്ങള്‍ നടപ്പിലാക്കിയതില്‍ തൃക്കരിപ്പൂര്‍ പഞ്ചായത്ത് മുന്നിലെത്തിയിരുന്നു. വിവിധ സേവനങ്ങള്‍ ചിട്ടയായും സമയ ബന്ധിതമായും ലഭ്യമാക്കിയതിനുള്ള രാജ്യാന്തര ഗുണനിലവാര സാക്ഷ്യപത്രം അടുത്തിടെ ലഭ്യമായിരുന്നു.
42782 ജനസംഖ്യയുള്ള പഞ്ചായത്തില്‍ ദിനം പ്രതി 250ലേറെ അപേക്ഷകള്‍ ഫ്രണ്ട് ഓഫീസ് വഴി ലഭിക്കുന്നുണ്ട്. ഓഗ്‌സ്ത് 15ന് തൃക്കരിപ്പൂരില്‍ നടക്കുന്ന ഇ സാക്ഷരതാ പ്രഖ്യാപനത്തോടൊപ്പം മന്ത്രി പഞ്ചായത്തില്‍ നാലാം ക്ലാസ് തുല്യത നേടിയ പഞ്ചായത്ത് എന്ന പ്രഖ്യാപനവും കൂടി നടത്തും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."