നിങ്ങള്‍ ചിലവ് വഹിച്ചില്ലെങ്കിലും പ്രവാസികള്‍ വരും, അവരെ സംരക്ഷിക്കാനുള്ളത് കേരളത്തിലെ സുമനസ്സുകള്‍ കരുതിയിട്ടുണ്ട്: മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ച് കെ.എം ഷാജി
കണ്ണൂര്‍: കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ സ്വന്തമായി ക്വാറന്റൈന്‍ ചിലവ് വഹിക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരേ ആഞ്ഞടിച്ച് കെ.എം ഷാജി എം.എല്‍.എ. സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ കക്ഷി നേതാക്കള്‍ രംഗത്ത് എത്തിയിട്ടുണ്ട്.നിങ്ങള്‍ ചെലവ് വഹിച്ചില്ലെങ്കിലും പ്രവാസികള്‍ വരും. അവര്‍ക്ക് കിടക്കാന്‍ ഒരു പായയും കഴിക്കാന്‍ അല്‍പം പൊതിച്ചോറും പട്ടിണി കിടന്നിട്ടാണെങ്കിലും കേരളത്തിലെ സുമനസ്സുകള്‍ കരുതിയിട്ടുണ്ടെന്ന് ഷാജി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രവാസികളുടെ ക്വാറന്റൈന്‍ ചെലവ് അവര്‍ വഹിക്കണം എന്നാണല്ലോ 'കേ മു' വക പുതിയ ഉത്തരവ്.കേട്ടാല്‍ തോന്നും ഇത് വരെ വന്നവര്‍ക്ക് ഫൈവ് സ്റ്റാര്‍ ഫുഡും സ്യൂട്ടും സൗജന്യമായി കൊടുത്ത് മുടിഞ്ഞതാണെന്ന് മരബെഞ്ചില്‍ കിടക്കാനും കമ്യൂണിറ്റി കിച്ചണിലെ കഞ്ഞിയും പയറും കൊടുക്കാനും ഒരു രൂപ ഖജനാവില്‍ നിന്ന് ചെലവായിട്ടില്ല!
അല്ലെങ്കിലും കോവിഡ് ദുരിതത്തില്‍ നിങ്ങള്‍ക്ക് ചെലവെത്ര വരവെത്ര എന്നൊന്ന് പറയുന്നത് നല്ലതാ
കമ്മ്യൂണിറ്റി കിച്ചണ്‍ നടത്തുന്നത് പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും സന്നദ്ധ സംഘടനകളും;
സി എച്ച് സെന്ററിന്റെയും ശിഹാബ് തങ്ങള്‍ ട്രസ്റ്റിന്റെയും മറ്റ് സേവന സംഘങ്ങളുടെയും ആംബുലന്‍സുകള്‍;
ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ പല സമുദായ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹായത്താല്‍;
മറ്റ് സംസ്ഥാനങ്ങളിലെ മലയാളികളെ നാട്ടിലെത്തിക്കാന്‍ കോണ്‍ഗ്രസ്സ്, കെ എം സി സി പോലുള്ള പ്രസ്ഥാനങ്ങളുടെ വക ബസ്സുകള്‍;
ഗള്‍ഫില്‍ നിന്നും തിരിച്ചു വരാന്‍ പ്രയാസമനുഭവിക്കുന്ന പാവം പ്രവാസികള്‍ക്ക് വിമാനം കയറാന്‍ കെ എം സി സി അടക്കമുള്ള മലയാളി സംഘടനകളുടെ വക ടിക്കറ്റ്
(സി പി എമ്മിനും ഡിഫിക്കും 'പിണറായി ഡാ' പോസ്റ്റര്‍ തയ്യാറക്കുന്നതിലുള്ള അദ്ധ്വാനം മറക്കുന്നില്ല.)
ഇങ്ങനെയൊക്കെ സ്വന്തം നാട്ടില്‍ വന്നിറങ്ങുന്ന പാവങ്ങള്‍ക്ക് ലെഫ്റ്റും റൈറ്റും പറയാന്‍ നിങ്ങള്‍ പട്ടാള കമാന്ററല്ല; ഒരു ജനാധിപത്യ സര്‍ക്കാറിന്റെ നേതൃത്വം വഹിക്കുന്ന മനുഷ്യനാണ്
ഈ മഹാമാരി കേരളത്തില്‍ ഉണ്ടായതല്ലല്ലോ;
ചൈനയില്‍ നിന്ന് പുറപ്പെട്ട് ലോകത്ത് പരന്നതല്ലേ
അപ്പോള്‍ പ്രവാസികളായിരിക്കും ഇതിന്റെ ഇരകളെന്നും മനസ്സിലാവാഞ്ഞിട്ടല്ലല്ലോ
കളി തുടങ്ങുമ്പോള്‍ തന്നെ വിജയാരവം മുഴക്കിയ പോരാളിമാരും തളര്‍ന്ന ഭാവത്തിലാണല്ലോ
ഹാഫ് ടൈം ആയിട്ടില്ല; ഒന്ന് വിശ്രമിച്ച് നാരങ്ങാ വെള്ളമൊക്കെ കുടിച്ച് വരാനുള്ള നേരമുണ്ട്!
വൈകുന്നേരത്തെ വായ്ത്താരിക്ക് കൂട്ടിരിക്കാന്‍ വരുന്ന സഹകളിക്കാര്‍ പോലും കൈകളില്‍ താടിയും താങ്ങി ഇരിക്കുന്നത് കണ്ടാല്‍ ഉറപ്പാണു കാലുറക്കാതായീന്ന്
ഏത് ദുരന്തങ്ങളെയും നന്മ വാരി വിതറി തോല്‍പിക്കുന്ന മലയാളിയുടെ പടക്ക് മുമ്പില്‍ വന്ന് ബാനറുയര്‍ത്തി ആളാവുന്ന വമ്പ് പഴയത് പോലെ ഫലിക്കുന്നില്ല, അല്ലേ
പി ആര്‍ ടീം പറയുന്നതല്ല കേരളം എന്ന് 'ഇമേജ് ബില്‍ഡിങ്ങിനിടയില്‍' ഓര്‍ക്കുന്നത് നല്ലതാ
പണ്ട് ഗള്‍ഫില്‍ വെച്ച് ആഞ്ഞു തള്ളിയ ആ വാഗ്ദാനമില്ലേ,ജോലി ഇല്ലാതെ വരുന്ന പ്രവാസികള്‍ക്കുള്ള ആ ആറു മാസത്തെ ശമ്പളം;
അതില്‍ നിന്ന് ക്വാറന്റൈന്‍ ചെലവെടുത്ത് ബാക്കി വരുന്നത് 'കൊലപാതകികളെ ജയിലിന്നിറക്കാന്‍ എടുത്തോളൂ' എന്ന് പറഞ്ഞാല്‍ വിജിലന്‍സ് കേസുണ്ടാവോ ആവോ
ഒരു കാര്യം ഉറപ്പാണ്; നിങ്ങള്‍ ചെലവ് വഹിച്ചില്ലെങ്കിലും പ്രവാസികള്‍ വരും
അവര്‍ക്ക് കിടക്കാന്‍ ഒരു പായയും കഴിക്കാന്‍ അല്‍പം പൊതിച്ചോറും പട്ടിണി കിടന്നിട്ടാണെങ്കിലും കേരളത്തിലെ സുമനസ്സുകള്‍ കരുതിയിട്ടുണ്ട്.
ആ സഹായ സന്നദ്ധതയുടെ ഫോട്ടോകളെടുത്ത്'ഇതിഹാസം തീര്‍ത്ത രാജാ' എന്ന ബി ജി എമ്മും ഇട്ട് സര്‍ക്കാരിന്റെ ചെലവിലാക്കാന്‍ ആ വഴിക്ക് വന്നാല്‍ ജനം ചൂലു കൊണ്ട് പെരുമാറും
https://www.facebook.com/kms.shaji/posts/2090821071063149?__xts__[0]=68.ARBH8QDGs-k84Ok7tdBw1HNuNepvuY9W907XZ-JcVsvEQjeS2zQ4uVjxtAjoK9RSUCCOtqymA2RlYWEfj1JotouxPbulRtIsPu0zYNXWGa8gYXqoHwJq2Of3WfKcod8VhQTWL30cCcfQUTGrIXu9A3_iVqjlDu4BqGRvU-pk5QheM9bciNsGlcEhFYHToqApxd2JYzgUJGAWxuCVh_g-NmMsyNUSiyu2dOUzfvpqQBElpfJl6uyyWj52_AO86sk190U9ZXMdKlOsN5kGiNGpGGK4dUIFk1p9f6EDvaD43PDW9Sr6SzoiACPgJrY70tFZJfJ-UFLo2vByExSdvF9zHg&__tn__=-R
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."