വനിതാ മതിലിന് ചെലവെത്ര? ഒളിച്ചുകളിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: നവോത്ഥാനമെന്ന പേരില്‍ കെട്ടിപ്പൊക്കിയ വനിതാ മതിലിന്റെ പ്രചാരണച്ചെലവിന്റെ കാര്യത്തില്‍ ഒളിച്ചുകളിച്ച് സര്‍ക്കാര്‍. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് വിവിധ വകുപ്പുകള്‍ വ്യക്തമായ ഉത്തരങ്ങള്‍ നല്‍കാതെ ഒഴിഞ്ഞുമാറുകയാണ്. വനിതാമതിലിന് ഖജനാവില്‍ നിന്ന് ഒരു രൂപ പോലും ചെലവാക്കുകയില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് വിവിധ വകുപ്പുകളില്‍ നിന്ന് വിശദാംശങ്ങള്‍ തേടി വിവരാവകാശ പ്രവര്‍ത്തകര്‍ ഇറങ്ങിയത്.
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്, ധനം, സാമൂഹ്യ നീതി എന്നീ വകുപ്പുകളെയാണ് സമീപിച്ചത്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് വനിതാ മതിലിന്റെ പ്രചാരണത്തിന് വാഹനങ്ങള്‍ ഉപയോഗിച്ചെന്നും പണമൊന്നും ചെലവിട്ടിട്ടില്ലെന്നും മറുപടി നല്‍കി. ധനവകുപ്പാകട്ടെ, സാമൂഹ്യ നീതി വകുപ്പാണ് മറുപടി നല്‍കേണ്ടതെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. സാമൂഹ്യ നീതി വകുപ്പ് അപേക്ഷ പൊതുഭരണ വകുപ്പിനും സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ക്കും കൈമാറി. ഒടുവില്‍ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ രണ്ടു മാസത്തിനുശേഷം ഇക്കഴിഞ്ഞ 13ന് ഇത് സംബന്ധിച്ച് മറുപടി നല്‍കി.
വനിതാ മതിലിന്റെ പ്രചാരണത്തിനോ ചിത്രീകരണത്തിനോ സര്‍ക്കാര്‍ പണം ചെലവിട്ടിട്ടില്ല. എന്നാല്‍ ഡിസംബര്‍ 10ന് മനുഷ്യാവകാശ ദിനത്തില്‍ സധൈര്യം മുന്നോട്ട് പരിപാടിക്കായി തയാറാക്കിയ നോട്ടിസില്‍ വനിതാ മതില്‍ പരസ്യവും ഉള്‍പ്പെടുത്തിയിരുന്നു. ജെന്‍ഡര്‍ അവബോധന പരിപാടികള്‍ക്കായി ഇതുവരെ 40,32,878 രൂപ ചെലവിട്ടെന്ന വിവരവും മറുപടിയിലുണ്ട്. എന്നാല്‍ ഇത് മതിലിനാണോ എന്ന് വ്യക്തമാക്കുന്നുമില്ല.
ഹെലിക്യാം ഉള്‍പ്പടെ ഉപയോഗിച്ച് വനിതാ മതില്‍ ചിത്രീകരണത്തിന് സര്‍ക്കാര്‍ വലിയതോതില്‍ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. ഗിന്നസ് റിക്കോര്‍ഡിനുവേണ്ടി സ്വകാര്യ സ്ഥാപനത്തിനു ലക്ഷങ്ങള്‍ നല്‍കി. പരസ്യങ്ങള്‍, പോസ്റ്ററുകള്‍ തുടങ്ങി പ്രചാരണ ചെലവുകള്‍ക്ക് വേറെ. ഇതിനാവശ്യമാായ തുക സി.പി.എമ്മും സംഘാടക സമിതിയും കണ്ടെത്തിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം. പക്ഷേ വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയില്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."