ആദിവാസി മേഖലകളിലെ പനിമരണം: മെഡിക്കല്‍ സംഘം പരിശോധന ആരംഭിച്ചു
അടിമാലി: പനി പടര്‍ന്ന് പിടിക്കുന്ന പെട്ടിമുടി പ്ലാമല ആദിവാസികോളനിയില്‍ ജില്ലാ മെഡിക്കല്‍ ടീമിന്റെ നേത്യത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി.
ഇന്നലെ രാവിലെ ഡെപ്യുട്ടി ഡി.എം.ഒ ഡോ.പി.കെ.സുഷമയുടെ നേത്യത്വത്തിലുളള മെഡിക്കല്‍ സംഘമാണ് പ്ലാമല ആദിവാസി കുടിയിലെത്തിയത്. ഇതിനിടെ രോഗം കലശലായ ഈ കോളനിയലെ ചിറ്റമ്മ (44) നെ അടിമാലി താലൂക്കാശുപത്രിയിലേക്ക് മാറ്റി. ഇതോടെ പനി ബാധിച്ച് ഈ കോളനിയില്‍ നിന്നും നാലുപേര്‍ അടിമാലി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. ചന്ദ്രലേഖ (28), മുത്തുകുമാരി (29), അജ്‌ലി ദേവി (24) എന്നിവരാണ് ചികിത്സയിലുളള മറ്റുളളവര്‍. ഇവര്‍ക്ക് രോഗം നിയന്ത്രണ വിേധയമായതായി അടിമാലി താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.എന്‍.വി.സത്യബാബു പറഞ്ഞു. പനി ബാധിച്ച് രണ്ട് പേര്‍ അടുത്തടുത്ത ദിവസങ്ങളില്‍ ഇവിടെ മരണപ്പെട്ടിരുന്നു. ഇതോടെ ആദിവാസികള്‍ ഭീതിയിലാവുകയും ചെയ്തിരുന്നു. ഇതോടെയാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടെ എത്തിയത്. പനിയുടെ ഉറവിടം കണ്ടെത്തുന്നതിന് ദേവിയാര്‍ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എന്‍.സ്മിതയുടെ നേതൃത്വത്തിലുളള മെഡില്‍ സംഘമാണ് ഇവിടെ പ്രതിരോധ പ്രവര്‍ത്തനത്തിന് നേത്യത്വം നല്‍കുന്നത്.വളര്‍ത്ത് മൃഗങ്ങളിലൂടെയാണോ പനിപടരുന്നതെന്ന് ആരോഗ്യവകുപ്പിന് സംശയമുണ്ട്. കുടിയിലെ ഏല്ലാ വീടുകളിലും പ്രതിരോധ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. വീടുകളിലെ ഉളളില്‍ പോലും വളര്‍ത്ത് മൃഗങ്ങളെ ആരോഗ്യവകുപ്പ് കണ്ടെത്തി. ഇവയെ വീടിനുളളില്‍ നിന്നും മറ്റിടങ്ങളിലേക്ക് മാറ്റുവാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. അടിമാലിയിലെ ആദിവാസി മേഖലകളില്‍ പനി മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം ജാഗ്രത നിര്‍ദ്ദേശം നല്‍കി . കലക്ട്രേറ്റില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ആരോഗ്യ വകുപ്പ്് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ ജില്ലയിലെ പനിബാധിത മേഖലകളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ചര്‍ച്ച ചെയ്തു.
പ്ലാമലക്കുടി മേഖലയില്‍ ഒരാഴ്ചക്കാലം മെഡിക്കല്‍ സംഘം ആരോഗ്യ ജാഗ്രത ക്യാമ്പ് നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമീപത്തുള്ള 27 ആദിവാസി കുടികളിലും രണ്ടാഴ്ചക്കുള്ളില്‍ മെഡിക്കല്‍ സംഘം ജാഗ്രത ക്യാമ്പയിന്‍ നടത്തുമെന്നും ഡി എം ഒ വ്യക്തമാക്കി. അടിയന്തര ചികിത്സ സഹായങ്ങള്‍ പ്രദേശവാസികള്‍ക്ക് നല്‍കുന്നതിന്റെ ഭാഗമായി പത്തംഗ സംഘം പ്ലാമലക്കുടിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ജില്ല ഹെല്‍ത്ത് ഓഫീസര്‍ വിനോദ് കെ എന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ വി എന്‍ പീതാംബരന്‍, ദേവിയാര്‍ പി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ സ്മിതമോള്‍, നഴ്‌സുമാര്‍, ആശാ പ്രവര്‍ത്തകര്‍മാര്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് പരിശോധനകള്‍ നടത്തി കുടിനിവാസികള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."