തൊടുകാപ്പ് പാലത്തിന്റെ കൈവരി തകര്‍ന്നു
കരിങ്കല്ലത്താണി: തൊടുകാപ്പ് പാലത്തിന്റെ കൈവരി തകര്‍ന്നു. ഒട്ടേറെ വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിത്. രാത്രികാലങ്ങളില്‍ മാലിന്യംതള്ളാന്‍ എളുപ്പത്തിനുവേണ്ടണ്ടിയാണ് സമൂഹികവിരുദ്ധര്‍ കൈവരി തകര്ത്തെതന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇവിടെ മാലിന്യം തള്ളിയാല്‍ ഒഴുകിയെത്തുന്നത് മുറിയങ്കണ്ണി പുഴയിലേക്കാണ്. പാലക്കാട്, മലപ്പുറം ജില്ലകളിലേക്കത്തുന്ന കുടിവെള്ള പദ്ധതിയുടെ പമ്പ്ഹൗസ് സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.
പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരെ അധികൃതര്‍ ശക്തമായ നടപടി കൈക്കൊള്ളണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളും മറ്റു കാല്‍നടയാത്രക്കാരും പാലത്തിന് കൈവരിയില്ലാത്തതിനാല്‍ ഏറെ ഭീതിയിലാണ് സഞ്ചരിക്കുന്നത്. ഇവിടെ ഏതാനും ദിവസംമുന്പ് രാത്രിയില്‍ മാലിന്യം തള്ളാനെത്തിയ വാഹനത്തെ നാട്ടുകാര്‍ പിന്തുടര്ന്നിരുന്നു. തുടര്‍ന്ന് രണ്ടണ്ടുപേരെ നാട്ടുകല്‍ പൊലിസ് അറസ്റ്റ്ചെയ്യുകയുണ്ടണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."