തവണക്കടവ് ബോട്ട് ജെട്ടിയിലേക്കുള്ള നടപ്പാതയുടെ മേല്‍ക്കൂര തകര്‍ന്നു
പൂച്ചാക്കല്‍: തവണക്കടവ് ബോട്ട് ജെട്ടിയിലേക്കുള്ള നടപ്പാതയുടെ മേല്‍ക്കൂര തകര്‍ന്നു. നടപ്പാതയിലും റോഡിലും വെള്ളക്കെട്ട്. ജെട്ടിയില്‍ ബോട്ടുകള്‍ നങ്കൂരമിടുന്ന ഭാഗത്തെ മേല്‍ക്കൂരയാണ് തകരുന്നത്. ബോട്ട് നങ്കൂരമിടുന്നതിനിടെ ബോട്ടിന്റെ മുകള്‍ വശം ഇടിച്ചു തകരുന്നതാണെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു.
മേല്‍ക്കൂരയുടെ ഷീറ്റ് മേഞ്ഞ ഭാഗം പൊളിഞ്ഞിരിക്കുകയാണ്.മഴക്കാലത്ത് ചോര്‍ച്ചയുമുണ്ട്.ബോട്ട് ജെട്ടിയുടെ ടിക്കറ്റ് കൗണ്ടറിനു സമീപവും യാത്രക്കാര്‍ ബോട്ടിലേക്കു കയറാനായി നടക്കുന്ന സ്ഥലത്തും മഴക്കാലത്ത് വെള്ളക്കെട്ട് ഉയരുന്നുണ്ട്. ഈ മലിനജലം നീന്തി വേണം യാത്രക്കാര്‍ക്ക് കടന്നു പോകാന്‍.
കോണ്‍ക്രീറ്റ് ഉപയോഗിച്ചു നിരപ്പാക്കിയാല്‍ കുഴികളും വെള്ളക്കെട്ടും നീക്കാമെങ്കിലും അധികൃതര്‍ ചെയ്യുന്നില്ല. നാല് ബോട്ടുകളുടെ വിവിധ സര്‍വീസുകളിലായി നൂറുകണക്കിനു യാത്രക്കാരാണ് ദിവസവും ഇവിടെ യാത്ര ചെയ്യുന്നത്. ജലഗതാഗത വകുപ്പിന് ഏറെ വരുമാനം ലഭിക്കുന്ന മേഖലയായിട്ടും ഇത്തരം അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത അവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."