കര്‍ഷകരെ സഹായിക്കുന്നത് സാമൂഹിക വളര്‍ച്ചക്ക് വഴിയൊരുക്കും: മന്ത്രി
കൊടുവള്ളി: കൃഷിക്കാരെ സഹായിക്കുന്നതിലൂടെ മാത്രമേ കേരളത്തിന്റെ സമഗ്രമായ സാമൂഹിക മാറ്റങ്ങള്‍ക്ക് വഴിയൊരുങ്ങുകയുള്ളൂവെന്ന് സംസ്ഥാന സഹകരണ ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ .
കൊടുവള്ളി സര്‍വിസ് സഹകരണ ബാങ്ക് ഹെഡ് ഓഫിസ് കെട്ടിടശിലാസ്ഥാപന കര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ നല്‍കുന്ന സഹായങ്ങള്‍ു വലുതാണ്. സംസ്ഥാനത്ത് കൃത്രിമക്ഷാമം വരുത്തി അരി വില വര്‍ധിപ്പിക്കാനുള്ള നീക്കം തടയാനും കഴിഞ്ഞെന്നും ഇതിന് സഹകരണ പ്രസ്ഥാനങ്ങളും കണ്‍സ്യൂമര്‍ ഫെഡും ഭഷ്യവകുപ്പിനെ സഹായിച്ചതായും മന്ത്രി പറഞ്ഞു.
കാരാട്ട് റസാഖ് എം.എല്‍.എ അധ്യക്ഷനായി. അഡ്വ. പി.ടി.എ റഹിം എം.എല്‍.എ മുഖ്യാതിഥിയായി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ശരീഫ കണ്ണാടിപ്പൊയില്‍, കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്, ജോയിന്റ് രജിസ്ട്രാര്‍ എ. അബ്ദുല്‍ റാഷിദ്, എ.പി മജിദ്, കെ.സി രവീന്ദ്രന്‍, കെ. ബാബു, വായോളി മുഹമ്മദ്, ഫൈസല്‍ കാരാട്ട്, സി.പി നാസര്‍കോയ തങ്ങള്‍, ഇ.സി മുഹമ്മദ്, എം.കെ രാജന്‍, മേളാട്ട് മുഹമ്മദ്, സി.പി അബ്ദുദുല്‍ റസാഖ്, ഗിതാകുമാരി സംസാരിച്ചു. സെക്രട്ടറി എ. ജയശ്രി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഒ.പി റഷീദ് സ്വാഗതവും കെ.സി.എന്‍ അഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."