താമരശേരിയില്‍ ചുഴലിക്കാറ്റ് കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് റോഡില്‍ വീണു
താമരശേരി: ചുഴലിക്കാറ്റില്‍ വ്യാപക നാശ നഷ്ടം. കാരാടി സ്കൂളിനു മുന്‍വശത്തെ കെട്ടിടത്തിന്റെ മേല്‍ക്കൂരയും തൂണുകളും തകര്‍ന്നു റോഡിലേക്ക് വീണു. ഇതോടെ ദേശീയ പാതയില്‍ മുക്കാല്‍ മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് കനത്ത മഴയും ചുഴലിക്കാറ്റും ആഞ്ഞു വീശിയത്. നിരവധി കെട്ടിടങ്ങളുടെ ബോര്‍ഡുകള്‍, മേല്‍ക്കൂരയിലെ ഷീറ്റുകള്‍ എന്നിവ തകര്‍ന്നു വീണ്. താമരശേരി മേഖലയില്‍ വൈദ്യുതി തൂണുകളില്‍ മരങ്ങള്‍ വീണതിനാല്‍ വൈദ്യുതി നിലച്ചത് ഏറെ ദുരിതമായി. വിഷുവിന്റെ തലേദിനം വൈദ്യുതി നിലച്ചത് കച്ചവടക്കാരെയും ഉപഭോക്താക്കളെയും ഏറെ വലച്ചു.
മാട്ടുവായി രാജുവിന്റെ വീടിനു മേല്‍ തെങ്ങും വേങ്ങാക്കുന്നില് ബാലന്റെ വീടിനു മേല്‍ പ്ലാവും പൊട്ടി വീണു. കോരങ്ങാട് എം.ടി അബുഹാജിയുടെ ഇരുപതോളം കമുക്, വാഴകള്‍ മരങ്ങള്‍ എന്നിപ നിലംപൊത്തി. കിണറുള്ള കണ്ടി മുഹമ്മദിന്റെ ഇരുന്നൂറോളം വാഴകള്‍, കമുകുകള്‍, പ്ലാവ് എന്നിവയും അസീസിന്റെ അമ്പതോളം വാഴയും നിലംപൊത്തി. കിണറുള്ളകണ്ടി റഫീഖിന്റെ വീടിന്റെ മേല്‍കൂര തകര്‍ന്നു. അമ്പായത്തോട്ടിലും പി.സി മുക്കിലും മരങ്ങള്‍ റോഡില്‍ വീണു ഗതാഗതം തടസപ്പെട്ടു. താമരശേരി ടൗണില്‍ നിരവധി കടകളുടെ ബോര്‍ഡുകള്‍ കാറ്റില്‍ പറന്നു പോയി. ഉള്‍നാടുകളിലും കാറ്റ് വ്യാപക നാശം വിതച്ചിട്ടുണ്ട്. പൊലിസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."