HOME
DETAILS
MAL
ജൂബിലി ജങ്ഷനിലെ റോഡിലെ കുഴികള്‍ ഭീഷണിയാകുന്നു
backup
July 11 2016 | 23:07 PM
പെരിന്തല്‍മണ്ണ: ജൂബിലി ജംഗ്ഷനിലെ റോഡിലെ കുഴികള്‍ അപകട ഭീഷണിയുയര്‍ത്തുന്നു. ദേശീയപാതയും പ്രധാന ബൈപ്പാസ് റോഡും ചേരുന്ന ഭാഗത്താണ് കുഴികള്‍ രൂപംകൊണ്ടണ്ടിട്ടുള്ളത്. പെരിന്തല്‍മണ്ണ കോഴിക്കോട് റോഡില്‍ ജൂബിലി ജങ്ഷനിലാണ് അപകടകരമാംവിധം കുഴികള്‍ രൂപപ്പെട്ടത്. ഇത് കൂടുതല്‍ ഭീഷണിയാകുന്നത് ഇരുചക്രവാഹനങ്ങള്‍ക്കാണ്.
കുഴി ശ്രദ്ധയില്‍പ്പെടുന്നതോടെ പെട്ടെന്ന് വാഹനം വെട്ടിക്കുമ്പോള്‍ പിന്നിലെ വാഹനം ഇടിക്കുന്ന സ്ഥിതിയാണ്. ദിവസങ്ങള്‍ക്കു മുമ്പ് കുഴി വെട്ടിക്കുന്നതിനിടെ ബൈക്കിനു പിന്നില്‍ ലോറി ഇടിച്ച് യുവാവിന് പരുക്കേറ്റിരുന്നു. ദേശീയപാതയില്‍ ത്തന്നെയുള്ള വലിയ കുഴിക്ക് പുറമെ മറ്റുഭാഗങ്ങളിലും കുഴിയായിട്ടുണ്ടണ്ട്. സ്ത്രീകളും കുട്ടികളുമായി ഇരുചക്ര വാഹനങ്ങളില്‍ വരുന്നവര്‍ക്കും കുഴികള്‍ ഭീഷണിയാവുന്നുണ്ടണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."