റസാഖ് കോട്ടക്കല്‍ അനുസ്മരണം സമാപിച്ചു
കോഴിക്കോട്: ഫോട്ടോഗ്രഫിയെന്ന കല വിദഗ്ധമായും കലാപരമായും ചെയ്ത റസാഖിനെ മുജ്ജന്മങ്ങളിലെ ആത്മസുഹൃത്തായാണ് ഓര്ക്കാനിഷ്ടമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്. മറീന റസിഡന്‍സിയില്‍ റസാഖ് കോട്ടക്കല്‍ അനുസ്മരണത്തിന്റെ സമാപനസമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരൊറ്റ ക്ലിക്കില്‍ വ്യക്തിയെയും പ്രകൃതിയെയും കാലത്തെയും ഉള്‍ക്കൊള്ളിക്കുകയെന്നത് ചെറിയ കാര്യമല്ല. കുറേകാലം ജീവിച്ചിരിക്കുന്നത് നല്ലതല്ലെന്നാണ് അനുഭവത്തില്‍നിന്ന് തോന്നുന്നത്. ഒരുപാടുകാലം ജീവിച്ചാല്‍ ഒരുപാട് നല്ല മനുഷ്യരുടെ വേര്‍പാട് കാണേണ്ടിവരുമെന്ന ചൊല്ല് സത്യമാവുന്ന കാലമാണിതെന്നും അദ്ദേഹം പറഞ്ഞു.
റസാഖ് കോട്ടക്കല്‍ ഫൗണ്ടേഷന് ട്രസ്റ്റ് സംഘടിപ്പിച്ച ചടങ്ങില്‍ അടൂര്‍ ഗോപാലകൃഷ്ണനെക്കുറിച്ച് റസാഖ് കോട്ടക്കല്‍ തയാറാക്കിയ 'എ ഡോര്‍ ടു അടൂര്‍' എന്ന ഫോട്ടോ പ്രബന്ധം പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘുറായ് അടൂരിന് നല്കി പ്രകാശനം ചെയ്തു.
'ഓര്‍മ്മയില്‍ റസാഖ് കോട്ടക്കല്‍' വിഷയത്തില്‍ നടന്ന സമ്മേളനത്തില്‍ എം.കെ മുനീര്‍ എം.എല്‍.എ അധ്യക്ഷനായി. ശില്പശാലയില് പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം രഘുറായ് നിര്‍വഹിച്ചു. സുവേന്ദു ചാറ്റര്‍ജി, പി.കെ ഗോപി, ജോഷി ജോസഫ്, എം.എസ് സജി, ജമാല്‍ ഫാറൂഖി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."