ഒരുവര്‍ഷത്തിനകം ആദ്യഘട്ടം പൂര്‍ത്തിയാക്കല്‍ ലക്ഷ്യം: ഡി.സി.സി ഓഫിസ് നിര്‍മാണത്തിന് പുതുജീവന്‍
കണ്ണൂര്‍: കാത്തിരിപ്പിനൊടുവില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആസ്ഥാന മന്ദിരത്തിന്റെ പ്രവൃത്തി ജൂലൈ ഒന്നിനു പുനരാരംഭിക്കും.
പാമ്പന്‍ മാധവന്‍ റോഡില്‍ പഴയ ഡി.സി.സി ആസ്ഥാനം പൊളിച്ച് തുടക്കമിടുകയും ഇടയ്ക്കു നിലയ്ക്കുകയും ചെയ്ത പുതിയ ആസ്ഥാന മന്ദിര പ്രവൃത്തി രണ്ടുവര്‍ഷത്തിനു ശേഷമാണു പുനരാരംഭിക്കുന്നത്. പാതിവഴിയില്‍ നിര്‍ത്തിയ താഴത്തെ നിലയുടെയും ഒന്നാം നിലയുടെയും പ്രവൃത്തി ഒരുവര്‍ഷത്തിനകം പൂര്‍ത്തീകരിക്കുകയാണു ലക്ഷ്യം.
പ്രവൃത്തിക്ക് ആവശ്യമായ ചെങ്കല്ലുകള്‍ ചൊവ്വാഴ്ചയും ഇന്നലെയും സ്ഥലത്തെത്തിച്ചു. കോണ്‍ക്രീറ്റിനായി ചുമര്‍ ഒരുക്കുകയാണ് ആദ്യലക്ഷ്യം. പഴയ കരാരുകാരനെ ഒഴിവാക്കി ഡി.ഡി.സി നിയോഗിച്ച നിര്‍മാണ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണു പ്രവൃത്തി ആരംഭിക്കുക.
അതാതു മേഖലയില്‍ പ്രാവീണ്യം നേടിയവരെ ഉള്‍പ്പെടുത്തി പ്രവൃത്തി പൂര്‍ത്തിയാക്കുകയാണു നിര്‍മാണ കമ്മിറ്റിയുടെ ലക്ഷ്യം.
എന്‍. രാമകൃഷ്ണന്‍ ഡി.സി.സി പ്രസിഡന്റായിരിക്കെ നിര്‍മിച്ച ഓഫിസ് പൊളിച്ചാണു നാലുവര്‍ഷം മുന്‍പ് പുതിയ ആസ്ഥാന മന്ദിരത്തിനായി പ്രവൃത്തി ആരംഭിച്ചത്. കരാറുകാരനു തുക നല്‍കാനുണ്ടായതിനെ തുടര്‍ന്നു പ്രവൃത്തി പാതിവഴിയില്‍ നിര്‍ത്തി. സതീശന്‍ പാച്ചേനി ഡി.സി.സി പ്രസിഡന്റായി എത്തിയതിനെ തുടര്‍ന്നാണു നിര്‍മാണ പ്രവൃത്തി വീണ്ടും തുടങ്ങാന്‍ തീരുമാനിച്ചത്.
പഴയകരാറുകാരനു നല്‍കാനുണ്ടായിരുന്ന തുകയില്‍ 30 ലക്ഷം രൂപ ഇതിനകം ഡി.സി.സി നല്‍കി. ബാക്കിയുള്ള തുക വൈകാതെ നല്‍കാനും കരാറുകാരനുമായി ഡി.സി.സി നേതൃത്വം ധാരണയിലെത്തി.
പ്രവൃത്തി മുഴുവന്‍ പൂര്‍ത്തിയാകുന്നതോടെ 16,000ത്തോളം ചതുരശ്രയടി വിസ്തൃതിയുള്ള കെട്ടിടമാണു ജില്ലാ ആസ്ഥാനത്ത് കോണ്‍ഗ്രസിന് ഒരുങ്ങുക.
ഡി.സി.സി അധ്യക്ഷനും പോഷക സംഘടനാ ഭാരവാഹികള്‍ക്കുമുള്ള മുറികള്‍ക്കു പുറമെ 500 പേര്‍ക്കിരിക്കാവുന്ന സമ്മേളന ഹാളും കെട്ടിട സമുച്ചയ പദ്ധതിയിലുണ്ട്. നാലുനില കെട്ടിട പദ്ധതിയില്‍ ജില്ലയിലെത്തുന്ന നേതാക്കള്‍ക്കു വിശ്രമിക്കാന്‍ സ്വീറ്റ് മുറികളുമുണ്ട്. കെ. സുധാകരന്‍ ചെയര്‍മാനും സതീശന്‍ പാച്ചേനി കണ്‍വീനറുമായ കമ്മിറ്റിയില്‍ കെ. സുരേന്ദ്രന്‍, വി.എ നാരായണന്‍, എം.പി മുരളി, മുഹമ്മദ് ബ്ലാത്തൂര്‍, രജിത്ത് നാറാത്ത്, മാര്‍ട്ടിന്‍ ജോര്‍ജ്, വി.വി പുരുഷോത്തമന്‍ എന്നിവരാണ് അംഗങ്ങള്‍. ഓഫിസ് പൊളിച്ചുമാറ്റിയതിനെ തുടര്‍ന്നു രണ്ടുവര്‍ഷത്തോളം പാറക്കണ്ടിയിലെ സ്വകാര്യ കെട്ടിടത്തിലായിരുന്നു ഡി.സി.സി ഓഫിസ് പ്രവൃത്തിച്ചിരുന്നത്. പാച്ചേനി ചുമതലയേറ്റെടുത്തോടെ ഒരുവര്‍ഷംമുന്‍പ് ് മക്കാനിയിലെ എന്‍.ജി.ഒ അസോസിയേഷന്‍ കെട്ടിടത്തിലേക്ക് ഓഫിസ് പ്രവര്‍ത്തനം മാറ്റിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."