HOME
DETAILS

കടത്തുവള്ളം വേണം, ഇവര്‍ക്ക് കായല്‍ കടക്കാന്‍

  
backup
June 28 2018 | 07:06 AM

%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%82-%e0%b4%b5%e0%b5%87%e0%b4%a3%e0%b4%82-%e0%b4%87%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95


തൃക്കരിപ്പൂര്‍: കായല്‍ കടക്കാന്‍ സംവിധാനം ഒരുക്കാത്തതില്‍ പ്രതിഷേധിച്ച് തൃക്കരിപ്പൂര്‍ കടപ്പുറം കടവ് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കായല്‍ ഉപരോധവും സമര പ്രഖ്യാപനവും സംഘടിപ്പിച്ചു. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ചെറിയ തോണി തൃക്കരിപ്പൂര്‍ കടപ്പുറം കടവുമുതല്‍ മാടക്കാല്‍ കടവുവരെ കായലിന് കുറുകെയിട്ടാണ് ഉപരോധം തീര്‍ത്തത്. തൃക്കരിപ്പൂര്‍ കടപ്പുറം മാടക്കാല്‍ പ്രദേശത്തെ മുഴുവന്‍ മത്സ്യത്തൊഴിലാളികളും തോണിയുമായെത്തി ഉപരോധത്തില്‍ പങ്കാളികളായി. കൂടാതെ കായല്‍ ഉപരോധിക്കുന്നവര്‍ക്ക് ഐക്യാദാര്‍ഢ്യവുമായി സ്ത്രീകളും തൃക്കരിപ്പൂര്‍ കടപ്പുറം കടവിലെത്തിയിത്തിയിരുന്നു. ജൂലൈ നാലിന് വലിയപറമ്പ പഞ്ചായത്ത് ഓഫിസ് ഉപരോധിക്കാനും സമര പ്രഖ്യാപന കണ്‍വന്‍ഷനില്‍ തീരുമാനമായി.
റോഡ് ഗതാഗതമില്ലാത്ത വലിയപറമ്പ ദ്വീപിന്റെ തെക്കന്‍ മേഖലയിലെ കുടുംബങ്ങളുടെ ഏക ആശ്രയമാണ് കടത്ത് സര്‍വിസ്. കാലപ്പഴക്കത്തില്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന കടത്തുവള്ളം കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് അപകടത്തില്‍പ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് കടത്ത് നിര്‍ത്തിവയ്ക്കാന്‍ ആര്‍.ഡി.ഒ ഉത്തരവിട്ടത്. അധികാരികള്‍ ഉത്തരവിട്ട് കായല്‍ കടന്നെങ്കിലും മറുകരയെത്താന്‍ പകരം സംവിധാനം ഒരുക്കിയതുമില്ല. മറുകരയിലെ വിവിധ സ്‌കൂളുകള്‍, കോളജുകള്‍ എന്നിവിടങ്ങളിലേക്ക് എത്തേണ്ട വിദ്യാര്‍ഥികളും മറ്റു തൊഴിലാളികളും ഇതോടെ യാത്രാമാര്‍ഗമില്ലാതെ ബുദ്ധിമുട്ടിലായി. പലപ്പോഴും രണ്ടുപേര്‍ മാത്രം സഞ്ചരിക്കുന്ന മത്സ്യബന്ധന തോണിയിലാണ് പലരും മറുകര കടക്കുന്നത്. ഇത് വലിയ ദുരന്തത്തിലേക്ക് എത്തിക്കുമെന്നാണ് കടവ് സംരക്ഷണസമിതി പറയുന്നത്.
എന്നാല്‍ ഇവിടെയുണ്ടായിരുന്ന തൂക്കുപാലം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തകര്‍ന്നതോടെ ഏക ആശ്രയമായിരുന്ന കടത്തു സര്‍വിസും നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടത് ദ്വീപിന്റെ തെക്കന്‍ മേഖലയെ ഒറ്റപ്പെട്ട അവസ്ഥയിലേക്ക് നയിച്ചിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലപ്പുറം ജില്ലയിലുണ്ടായ തോണിയപകടത്തില്‍ എട്ടു കുട്ടികള്‍ മരണപ്പെടാനുള്ള സാഹചര്യം കണക്കിലെടുത്താണ് കഴിഞ്ഞ ഇടതുസര്‍ക്കാര്‍ സംസ്ഥാനത്ത് കുട്ടികള്‍ കടന്നുപോകുന്ന എട്ടു കടവുകള്‍ക്ക് പാലം അനുവദിച്ചത്. സര്‍ക്കാര്‍ അനുവദിച്ചതില്‍ ഏറെ ആഴ കൂടുതലും അടിയൊഴുക്കുമുള്ള മാടക്കാല്‍ തൃക്കരിപ്പൂര്‍ കടപ്പുറം കായലിലായിരുന്നു. ഇടതുസര്‍ക്കാര്‍ പലത്തിന് ശിലാസ്ഥാപനം നടത്തുകയും പിന്നീട് വന്ന യു.ഡി.എഫ് സര്‍ക്കാര്‍ പാലം പൂര്‍ത്തിയാക്കി 2013 ഏപ്രിലില്‍ തുറന്നുകൊടുക്കുകയും ചെയ്തു.
എന്നാല്‍ പാലം തുറന്നുകൊടുത്ത് രണ്ടുമാസം തികയുന്നതിന് മുന്‍പേ തകര്‍ന്നുവീഴുകയായിരുന്നു. അഞ്ചുവര്‍ഷമായി പാലം തകര്‍ന്നുവിണിട്ടും പകരം സംവിധാനം ഒരുക്കാന്‍ അധികൃതര്‍ തയാറായതുമില്ല. അധികൃതരുടെ അനാസ്ഥയില്‍ കടവ് സംരക്ഷണ സമിതി സമര പരമ്പരയുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിലാണ്. ഇന്നലെ തൃക്കരിപ്പൂര്‍ കടപ്പുറം കടവില്‍ നടന്ന സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഭാസ്‌കരന്‍ വെള്ളൂര്‍ ഉദ്ഘാടനം ചെയ്തു. കെ. വിനോദ് കുമാര്‍ അധ്യക്ഷനായി. പാലക്കീല്‍ രാമകൃഷ്ണന്‍, സി. ദേവരാജന്‍, കെ.വി പ്രദീപന്‍, ടി.വി ഹരിദാസ് സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫത്തഹ്, ഖദ്ര്‍, ഇമാദ്... അയേണ്‍ ഡോമിനെ പോലും വിറപ്പിച്ച ഇറാന്റെ തീപ്പൊരികള്‍ 

International
  •  2 months ago
No Image

അഭിമുഖത്തിന് ഒരു പി.ആര്‍ ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ല, പണവും ചെലവാക്കിയിട്ടില്ല: മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

ഇന്നലെ വെറും പതിനൊന്നായിരം ഒന്നിരുട്ടി വെളുത്തപ്പോള്‍ രണ്ട് ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സ്; കുതിച്ചുയര്‍ന്ന് ലോറി ഉടമ മനാഫിന്റെ യുട്യൂബ് ചാനല്‍

Kerala
  •  2 months ago
No Image

ശ്രുതിക്ക് സര്‍ക്കാര്‍ ജോലി, അര്‍ജുന്റെ കുടുംബത്തിന് 7 ലക്ഷം: മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'ഇങ്ങോട്ട് മാന്യതയാണെങ്കില്‍ അങ്ങോട്ടും മാന്യത, മറിച്ചാണെങ്കില്‍...'; അന്‍വറിന് മറുപടിയുമായി കെ.ടി. ജലീല്‍

Kerala
  •  2 months ago
No Image

തൃശൂര്‍ പൂരം കലക്കല്‍: സാമൂഹികാന്തരീക്ഷം അട്ടിമറിക്കാന്‍ ശ്രമം നടന്നു; എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട് സമഗ്രമല്ലെന്ന് മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാല്‍ പ്രകോപിപ്പിച്ചാല്‍ മിണ്ടാതിരിക്കില്ല' മസൂദ് പെസഷ്‌കിയാന്‍

International
  •  2 months ago
No Image

മലപ്പുറത്തെ കുറിച്ച വിവാദ വാര്‍ത്ത; പി.ആര്‍ ഏജന്‍സിയുടേത് വന്‍ ഓപറേഷന്‍,  മുഖ്യമന്ത്രിയുടെ ഓഫിസിനും പങ്ക്?  

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ ത്രിതല അന്വേഷണം; എ.ഡി.ജി.പിയെ മാറ്റില്ല, ഡി.ജി.പി അന്വേഷിക്കും

Kerala
  •  2 months ago
No Image

'മനുഷ്യന് ജീവനില്‍ പേടിയുണ്ടാകില്ലേ, ഓരോരുത്തരുടെ ശേഷിയുടെ പ്രശ്നമാണ്' : ജലീലിനെതിരെ അന്‍വര്‍

Kerala
  •  2 months ago