കഞ്ചാവുകേസുകളിലെ പ്രതി റിമാന്‍ഡില്‍
പെരിന്തല്‍മണ്ണ: കഞ്ചാവുവില്‍പ്പനക്കേസുകളില്‍ അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്ത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു. അങ്ങാടിപ്പുറം ചെരക്കാപറമ്പ് പള്ളിപ്പുറം സുബൈറി(48) നെയാണ് പെരിന്തല്‍മണ്ണ ഡി വൈ.എസ്.പി. പി.എം.പ്രദീപ്, സി.ഐ. കെ.എം.ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. ഇതുപ്രകാരം ജില്ലാകലക്ടറുടെ ഉത്തരവിനെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പെരിന്തല്‍മണ്ണ പൊലിസ് സ്റ്റേഷനിലും എക്‌സൈസിലുമായി എട്ടു കഞ്ചാവുവില്‍പ്പനക്കേസുകള്‍ പ്രതിയുടെ പേരിലുണ്ടെണ്ടന്ന് പൊലിസ് പറഞ്ഞു. ബാര്‍ പരിസരങ്ങളിലും വിദ്യാലയ പരിസരങ്ങളിലുമാണ് സുബൈറിന്റെ കീഴിലുള്ള സംഘം കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. പലതവണ പിടിയിലായിട്ടുള്ള സുബൈര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കിടന്നിട്ടുണ്ടണ്ട്. 2011ല്‍ ചെരക്കാപറമ്പിലെ ക്വാര്‍ട്ടേഴ്‌സില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോ കത്തിച്ച കേസിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെണ്ടന്ന് പൊലിസ് പറഞ്ഞു.
പെരിന്തല്‍മണ്ണയില്‍ കാപ്പ നിയമപ്രകാരം ഈ വര്‍ഷം അറസ്റ്റിലാകുന്ന മൂന്നാമത്തെയാളാണ് സുബൈര്‍. കഞ്ചാവ്, കളവ് കേസുകളില്‍പ്പെട്ട ചെരക്കാപറമ്പ് സ്വദേശി മുഹമ്മദലി, കവര്‍ച്ച, വധശ്രമക്കേസുകളില്‍പ്പെട്ട താഴേക്കോട് സ്വദേശി ജാഫര്‍ എന്നിവരാണ് മുമ്പ് അറസ്റ്റിലായിട്ടുള്ളത്. കാപ്പ നിയമപ്രകാരമുള്ള നടപടികള്‍ ഉത്തരവ് പ്രകാരം നടപ്പാക്കുമെന്നും പ്രതിയുടെ വില്‍പ്പന സംഘത്തിലുള്ളവരെക്കുറിച്ച് അന്വേഷണം നടത്തി വരികയാണെന്നും ഡിവൈ.എസ്.പി. അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."