ചൈനയില്‍ നാലുവര്‍ഷത്തിനിടെ അറസ്റ്റിലായത് 13,000 ഉയ്ഗൂര്‍ മുസ്‌ലിംകള്‍
ബീജിങ്: 2014 മുതല്‍ രാജ്യത്ത് ചൈനീസ് ഭരണകൂടം അറസ്റ്റ്‌ചെയ്തത് 13,000 ഉയ്ഗൂര്‍ മുസ്‌ലിംകളെ. ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടം അടിച്ചമര്‍ത്തല്‍ നയം തുടരുന്ന മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ സിന്‍ജിയാങില്‍നിന്നാണ് ഇത്രയും പേരെ അറസ്റ്റ്‌ചെയ്തത്.
അതേസമയം സിന്‍ജിയാങ്ങില്‍ 13,000 'ഭീകരരെ' അറസ്റ്റ് ചെയ്തുവെന്നാണ് ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക അറിയിപ്പ്. സിന്‍ജിയാങ്ങിലെ ഉയ്ഗൂര്‍ മുസ്‌ലിംകള്‍ക്കെതിരേ നടക്കുന്ന അടിച്ചമര്‍ത്തല്‍ നയത്തിനെതിരേ അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ശബ്ദിച്ചുവരുന്നതിനിടെയാണ് ചൈനയുടെ പ്രസ്താവന.സായുധസംഘര്‍ഷവും ഭീകരപ്രവര്‍ത്തനവും അവസാനിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ നടപടിയെന്നും ചൈന അറിയിച്ചു. ഇക്കാലയളവില്‍ 1,588 ഭീകരസംഘങ്ങളെ തകര്‍ത്തു. 12,995 ഭീകരരെ അറസ്റ്റ് ചെയ്തു.
2052 സ്‌ഫോടകവസ്തുക്കള്‍ പിടികൂടി. 4,858 'നിയമവിരുദ്ധ' മതപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 30,645 പേരെ ശിക്ഷിച്ചു. 345,229 മതഗ്രന്ധങ്ങളുടെ പകര്‍പ്പുകളും പിടിച്ചെടുത്തതായും ചൈനീസ് പൊലിസ് അറിയിച്ചു.കഴിഞ്ഞ ഓഗസ്റ്റില്‍ ചൈനയിലെ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളില്‍ 10 ലക്ഷത്തിലേറെ മുസ്‌ലിംകളെ നിയമവിരുദ്ധമായി തടവിലിട്ടിരിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ചതോടെയാണ് ഉയ്ഗൂര്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ ഒരിക്കല്‍കൂടി പുറത്തുവന്നത്.
ചൈനയിലെ സിന്‍ജിയാങ് പ്രദേശത്തു കഴിയുന്ന തുര്‍ക്കി വംശജരാണ് ഉയ്ഗൂര്‍ മുസ്‌ലിംകള്‍. ചൈനീസ് അധികൃതരില്‍നിന്ന് കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിടുന്ന ഈ വംശീയന്യൂനപക്ഷം, ലോകത്ത് ഏറ്റവുമധികം അടിച്ചമര്‍ത്തപ്പെട്ടുവരുന്ന ജനവിഭാഗങ്ങളില്‍ ഒന്നാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."