കാവനൂര്‍-പൂക്കോട്ടുചോല റോഡില്‍ വ്യാപക കുഴികള്‍
അരീക്കോട്: ഗതാഗതം പ്രശ്നത്തിലാക്കി കാവനൂര്‍ പൂക്കോട്ടുചോല റോഡില്‍ യാത്രക്കാര്‍ക്ക് കാണാനാവുന്നത് നിറയെ കുഴികളും, റോഡില്‍ നിന്ന് അടര്‍ന്ന ബോളറുകളും. കാവനൂര്‍-എടവണ്ണപ്പാറ, അരീക്കോട്-കൊണ്ടോട്ടി, മഞ്ചേരി-അരീക്കോട്, അരീക്കോട്-നിലമ്പൂര്‍ എന്നീ പ്രധാന റോഡുകളുടെ ബൈപ്പാസ് റോഡും ചീക്കോട്, അരീക്കോട്, കാവനൂര്‍, എടവണ്ണ, പുല്‍പ്പറ്റ തുടങ്ങിയ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ റോഡാണ് തകര്‍ന്നിരിക്കുന്നത്. കാവനൂര്‍ മുതല്‍ പൂങ്കുടി വരേയുള്ളതാണ് റോഡിന്റെ ഭാഗം. ഇത് ജില്ലാപഞ്ചായത്തിന്റെ അധീനതയിലുമാണ്. കാവനൂര്‍ മുതല്‍ പൂക്കോട്ടുചോല വരേയുള്ള ഭാഗമാണ് പൂര്‍ണമായും തകര്‍ന്നത്.
ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രണ്ട് കോടി ചെലവഴിച്ചാണ് അഞ്ച് വര്‍ഷത്തെ പരിപാലന ഗ്യാരണ്ടിയോടെ റോഡ് നിര്‍മാണം നടത്തിയത്. 2014ല്‍ ഗ്യാരണ്ടി അവസാനിച്ചു അന്നുമുതല്‍ തുടങ്ങിയതാണ് റോഡിന്റെ തകര്‍ച്ച. മഞ്ചേരി, കാവനൂര്‍, പുല്‍പ്പറ്റ എന്നീ ഭാഗങ്ങളില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്കുള്ള അത്യാഹിത വാഹനങ്ങള്‍ക്ക് പെട്ടന്ന് എത്തിച്ചേരാനുള്ള എളുപ്പവഴിയയായിട്ടും വേണ്ടപ്പെട്ട അധികാരികള്‍ കണ്ണടക്കുയാണന്ന് നാട്ടുകാര്‍ ആരോപിച്ചു. എത്രയും പെട്ടന്ന് റോഡ് പുനര്‍നിര്‍മാണം നടത്തി ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."