കൊല്‍ക്കത്തയ്ക്ക് ലക്ഷ്യം 171 റണ്‍സ്
കൊല്‍ക്കത്ത: ഐ.പി.എല്‍ പത്താം സീസണിലെ സ്വന്തം തട്ടകത്തിലെ ആദ്യ പോരാട്ടത്തിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന് കിങ്സ് ഇലവന് പഞ്ചാബിനെതിരേ 171 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തു.
ടോസ് നേടി കൊല്‍ക്കത്ത ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഹാഷിം അംലയും മനന്‍ വോറയും ചേര്‍ന്ന പഞ്ചാബ് ഓപണിങ് സഖ്യം 53 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കി.
എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റെടുത്ത് പാഞ്ചാബ് ബാറ്റ്സ്മാന്മാര് കൂറ്റന്‍ സ്കോറിലേക്കു നീങ്ങുന്നത് തടയാന്‍ കൊല്‍ക്കത്തന്‍ ബൗളര്‍മാര്‍ക്കായി. മനന്‍ വോറ, മില്ലര്‍ എന്നിവര്‍ 28ഉം അംല, മാക്സ്വെല്, സാഹ എന്നിവര്‍ 25 വീതം റണ്‍സും കണ്ടെത്തി.
കൊല്‍ക്കത്തക്കായി ഉമേഷ് യാദവ് നാലു വിക്കറ്റുകള്‍ വീഴ്ത്തി. പതിനേഴാം ഓവറില്‍ മൂന്നു വിക്കറ്റുകള്‍ പിഴുത് ഉമേഷ് മികച്ച ബൗളിങ് പുറത്തെടുത്തപ്പോള്‍ വലിയ സ്കോറിലെത്താനുള്ള പഞ്ചാബിന്റെ മോഹം പൊലിഞ്ഞു. മില്ലര്‍, സാഹ, അക്സര്‍ പട്ടേല്‍ എന്നിവരെയാണ് ഈ ഓവറില്‍ ഉമേഷ് മടക്കിയത്.
ക്രിസ് വോക്സ് രണ്ടും നരെയ്ന്, പിയൂഷ് ചൗള, ഗ്രാന്‍ഡ്ഹോം എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."