ഹൈക്കമാന്‍ഡ് തീരുമാനത്തിന് കാത്തുനിന്നില്ല; സ്ഥാനാര്‍ഥിത്വം സ്വയം പ്രഖ്യാപിച്ച് അടൂര്‍ പ്രകാശ്
തിരുവനന്തപുരം: ഹൈക്കമാന്‍ഡ് തീരുമാനത്തിനു കാത്തുനില്‍ക്കാതെ ആറ്റിങ്ങലില്‍ സ്ഥാനാര്‍ഥിത്വം സ്വയം പ്രഖ്യാപിച്ച് അടൂര്‍ പ്രകാശ് എം.എല്‍.എ. ഇന്നലെ ഉച്ചയ്ക്ക് 12.05നാണ് അടൂര്‍ പ്രകാശ് ആറ്റിങ്ങലില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചതായി ഫേസ്ബുക്ക് വഴി അറിയിച്ചത്. ആറ്റിങ്ങലിന്റെ വികസന മുരടിപ്പിനു മാറ്റം വരുത്താന്‍ സമയമായെന്നു പറഞ്ഞുകൊണ്ടാണ് കുറിപ്പ്. അനീതിക്കും അക്രമത്തിനും എതിരേ പടപൊരുതിയ ചരിത്രമുള്ള ജനങ്ങളാണ് ആറ്റിങ്ങലിലേത്. കരുതലും വികസനവും ഉയര്‍ത്തിപ്പിടിക്കേണ്ട കരങ്ങളില്‍ ഊരിപ്പിടിച്ച വാളുമായി ഉന്മൂലന സിദ്ധാന്തം വിളമ്പുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഒരുഭാഗത്തും മതേതര മൂല്യങ്ങളിലും സമ്പദ്ഘടനയിലും മാത്രമല്ല സകല രംഗങ്ങളിലും അരാജകത്വം വിളമ്പുന്ന കേന്ദ്രസര്‍ക്കാര്‍ മറുഭാഗത്തും നില്‍ക്കുമ്പോള്‍ ജനം ചെകുത്താനും കടലിനും നടുവിലാണ്. ബി.ജെ.പിയുടെ ജനദ്രോഹ നടപടികള്‍ക്കും ഇടതുപക്ഷത്തിന്റെ കിരാത ഭരണത്തിനും കൊടുക്കേണ്ട മറുപടിയാണ് ഈ തെരഞ്ഞെടുപ്പെന്ന് അടൂര്‍ പ്രകാശ് കുറിപ്പില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."