സംസ്ഥാനത്ത് ബസപകടങ്ങള്‍ കൂടുതല്‍ ജില്ലയിലെന്ന്
നിലമ്പൂര്‍: സംസ്ഥാനത്ത് ബസപകടങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് ജില്ലയിലാണെന്ന് കണക്കുകള്‍
ഉദ്ധരിച്ച് നിലമ്പൂര്‍ സി.ഐ.അബ്ദുള്‍ ബഷീര്‍ പറഞ്ഞു. മമ്പാട്, പൊങ്ങല്ലൂര്‍ ബസപകടങ്ങളുടെ പശ്ചാതലത്തില്‍ നിലമ്പൂരില്‍ ചേര്‍ന്ന ബസുടമകളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് സി.ഐ കണക്കുകള്‍ നിരത്തിയത്.
2012-ല്‍ ജില്ലയില്‍ നടന്ന 2711 അപകടങ്ങളില്‍ 325 പേരാണ് മരിച്ചത്. ഇതില്‍ 433 എണ്ണവും ബസപകടങ്ങളായിരുന്നു. 2013-ല്‍ 2456 അപകടങ്ങളില്‍ 387 പേര്‍ മരിച്ചു. 2014-ല്‍ 2719 കേസുകളാണ് പൊലിസ് ജില്ലയില്‍ അപകടങ്ങളിലൂടെ റജിസ്റ്റര്‍ ചെയ്തത്. 357 പേരാണ് 2014-ല്‍ അപകടങ്ങളില്‍ മാത്രം മരിച്ചത്. യാത്രാ ബസുകളുടെ ഡ്രൈവര്‍മാരായി പക്വതയുള്ളവരെ നിയമിക്കണമെന്നും ബസുടമകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മദ്യം മയക്കുമരുന്ന് എന്നിവ ഡ്രൈവര്‍മാര്‍ ഉപയോഗിക്കുന്നില്ലെന്ന് ഉടമകള്‍ ഉറപ്പുവരുത്തണമെന്നും സി.ഐ. ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."