ആലപ്പുഴയുടെ 'കൈ'പിടിക്കാന്‍ ആദ്യമായൊരു കോണ്‍ഗ്രസ് വനിത
#യു.എച്ച് സിദ്ദീഖ്
ആലപ്പുഴ: ആലപ്പുഴയുടെ ലോക്സഭാ തെരഞ്ഞെടുപ്പു ചരിത്രത്തില്‍ ആദ്യമായൊരു കോണ്‍ഗ്രസ് വനിത അങ്കത്തിനിറങ്ങുകയാണ്. വയനാടന്‍ ചുരംകയറി പോരാടാന്‍ മോഹിച്ച ഷാനിമോള്‍ ഉസ്മാനെ തേടി ജന്മനാട്ടില് തന്നെ മത്സരിക്കാനുള്ള നിയോഗമെത്തി. എതിരാളി ആരെന്നറിയാതെ ഒറ്റക്ക് ഓടുകയായിരുന്നു ഇടത് സ്ഥാനാര്‍ഥി എ.എം ആരിഫ് (സി.പി.എം). കരുത്തയായ വനിതയെ തന്നെ യു.ഡി.എഫ് രംഗത്തിറക്കുമ്പോള്‍ പോരാട്ടത്തിന് ഇനി വീറും വാശിയുമേറും.
ഇത്തവണ രണ്ട് ആലപ്പുഴക്കാര് തന്നെ മുന്നണികള്‍ക്കായി അങ്കംവെട്ടുന്നു എന്ന പ്രത്യേകതയമുണ്ട്. ഒരു പതിറ്റാണ്ടായി ആലപ്പുഴയുടെ വിപ്ലവ മണ്ണില്‍ നിന്ന് ചുവപ്പുരാശി മാഞ്ഞിട്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അരൂര്‍ മുതല്‍ കരുനാഗപ്പള്ളിവരെ നീണ്ടുനിവര്‍ന്നു കിടക്കുന്ന ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ ആറു നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചിടത്തും ജയിച്ചുകയറിയത് എല്‍.ഡി.എഫ്. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എക്കാലവും സ്ഥിതി വ്യത്യസ്തമാണ്.
11ല്‍ എട്ടു തവണയും ആലപ്പുഴ ലോക്സഭയിലേക്ക് കോണ്‍ഗ്രസിനൊപ്പം നിന്നതു ചരിത്രം. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി സംഘടനാ ചുമതല ഏറ്റെടുത്ത സിറ്റിങ് എം.പി കെ.സി വേണുഗോപാല്‍ മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ഥി ആരെന്ന ചോദ്യത്തിന് ഉത്തരം തേടി അലയുകയായിരുന്നു കോണ്‍ഗ്രസ്. ഷാനിമോള്‍ ഉസ്മാന് വയനാട് സീറ്റ് ലക്ഷ്യമിട്ടതോടെ അടൂര്‍ പ്രകാശ് എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് എം. ലിജു തുടങ്ങി ഒടുവില്‍ മുന്‍ എം.എല്‍.എ എ.എ ഷുക്കൂറിന്റെ പേര് വരെ ഹൈക്കമാന്‍ഡിന് മുന്നിലെത്തി.
ഒടുവില്‍ വയനാടിനെ ചൊല്ലി ഗ്രൂപ്പുകളുടെ അങ്കംവെട്ടല്‍ രൂക്ഷമായതോടെ ഷാനിമോള്‍ ഉസ്മാന്റെ നിയോഗം ജന്മനാട്ടില് മത്സരിക്കാന്‍.
1977ല്‍ ആലപ്പുഴ ലോക്സഭാ മണ്ഡലം നിലവില്‍ വന്നശേഷം തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമാണ് ഒരു വനിതയെ കോണ്‍ഗ്രസും യു.ഡി.എഫും മത്സരരംഗത്തിറക്കുന്നത്. സി.പി.എം സുശീല ഗോപാലനെയും (1980, 84), സി.എസ് സുജാതയെയും (1998) മത്സരിപ്പിച്ചിരുന്നു. 1980ല്‍ സുശീല ആലപ്പുഴയുടെ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ് ആലപ്പുഴയില്‍ നിന്നൊരാളെ കോണ്‍ഗ്രസ് ലോക്സഭാ സ്ഥാനാര്‍ഥി ആക്കുന്നതും. ലോക്സഭയിലേക്ക് ആദ്യമായാണ് സി.പി.എമ്മും കോണ്‍ഗ്രസും മുസ്ലിം സ്ഥാനാര്‍ഥികളെ രംഗത്തിറക്കുന്നതെന്ന പ്രത്യേകതയമുണ്ട് ഇത്തവണ.
വി.എം സുധീരനും വക്കം പുരുഷോത്തമനും കെ.സി വേണുഗോപാലുമെല്ലാം പുറത്തു നിന്നെത്തി ആലപ്പുഴയില്‍ ജയിച്ചുകയറിവരാണ്. ഇടതുപക്ഷത്തിനു ജയം സമ്മാനിച്ച സുശീലയും ടി.ജെ ആഞ്ചലോസും ഡോ. കെ.എസ് മനോജും ആലപ്പുഴക്കാര് തന്നെയായിരുന്നു.
ഷാനിമോള്‍ ഉസ്മാന്
ആലപ്പുഴ നഗരസഭ ആലിശ്ശേരി വാര്‍ഡില്‍ പൂപ്പറമ്പില്‍ വീട്ടില്‍ ഷാനിമോള്‍ ഉസ്മാന് (52) വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തി. ആലപ്പുഴ എസ്.ഡി കോളജില്‍ നിന്ന് ബി.എസ്സി സുവോളജി, തിരുവനന്തപുരം ലായോള കോളജില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദം, തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് എല്‍.എല്‍.ബി എന്നിവ നേടി.
കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്, കേരള യൂനിവേഴ്സിറ്റി യൂനിയന്‍ കൗണ്‍സിലര്‍, കേരള യൂനിവേഴ്സിറ്റി സെനറ്റ് അംഗം, എ.ഐ.സി.സി സെക്രട്ടറി, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്, ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍, ജില്ലാ പഞ്ചായത്തംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയംഗം, എ.ഐ.സി.സി അംഗം. 2016ല്‍ യു.എസില്‍ നടന്ന ഇന്റര്‍നാഷണല്‍ വിസിറ്റര്‍ ലീഡര്‍ഷിപ്പ് പ്രോഗ്രാമില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. മികച്ച പ്രാസംഗികയും സംഘാടകയും. നിയമസഭാ തെരഞ്ഞെടുപ്പില്‍ 2006ല്‍ പെരുമ്പാവൂര്‍, 2016 ല്ഒറ്റപ്പാലം സീറ്റുകളില്‍ മത്സരിച്ചു. എ. ഇബ്രാഹിംകുട്ടി-ടി.ഇ സൂറക്കുട്ടി ദമ്പതികളുടെ മകള്‍. ഭര്‍ത്താവ് റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍ അഡ്വ. എ. മുഹമ്മദ് ഉസ്മാന്. മക്കള്‍: ആസിയ, ആലിഫ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."