HOME
DETAILS

ഷൊര്‍ണൂര്‍ നഗരസഭായോഗത്തില്‍ അഴിമതിയാരോപണവും പോര്‍വിളിയും

  
backup
June 28 2018 | 08:06 AM

%e0%b4%b7%e0%b5%8a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%be%e0%b4%af%e0%b5%8b%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4


നഗരസഭ വൈസ് ചെയര്‍മാന്‍ ആര്‍.സുനു മാലിന്യ വിഷയത്തില്‍ ചെയര്‍പേഴ്‌സന്റെ തീരുമാനത്തിനെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ത്തി .ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് ചെയര്‍പേഴ്‌സണ്‍ ഏകപക്ഷീയമായാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് സുനു കുറ്റപ്പെടുത്തി
ഷൊര്‍ണൂര്‍: നഗരസഭയിലെ മാലിന്യശേഖരണം നിര്‍ത്തലാക്കിയതിനെച്ചൊല്ലി ഷൊര്‍ണൂര്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍പേഴ്‌സനെതിരെ അഴിമതി ആരോപണം. തുടര്‍ന്ന് ചെയര്‍പേഴ്‌സനും വൈസ് ചെയര്‍മാനും തമ്മില്‍ രൂക്ഷമായ വാക്കേറ്റവും എടാ പോടീ വിളികളും അരങ്ങേറി.
ഇന്നലെ വൈകീട്ട് നടന്ന കൗണ്‍സില്‍ യോഗമാണ് പ്രക്ഷുബ്ധമായതും നാടകീയ രംഗങ്ങള്‍ക്കിടയാക്കിയതും.ഇതിനിടെ പ്രതിപക്ഷത്തെ കോണ്‍ഗ്രസ് അംഗങ്ങള്‍ ചെയര്‍പേഴ്‌സന്റെ ഏകപക്ഷീയമായ നിലപാടില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോകുകയും ബി.ജെ.പി.അംഗങ്ങള്‍ യോഗം ബഹിഷ്‌ക്കരിക്കുകയും ചെയ്തു.
കഞ്ചിക്കോട്ടെ വിജയ് മല്ല്യയുടെ യു.ബി ബ്രിവറീസിന് പാഴായകാലിക്കുപ്പികള്‍ ശേഖരിച്ചു നല്‍കാനുള്ള അജന്‍ഡ ചര്‍ച്ചക്കെടുത്തപ്പോഴാണ് നഗരത്തിലെ രൂക്ഷമായ മാലിന്യപ്രശ്‌നം കോണ്‍ഗ്രസ് അംഗം വി .കെശ്രീകണ്ഠന്‍ ഉന്നയിച്ചത്.
നഗരസഭയിലെ മാലിന്യശേഖരണം നിര്‍ത്തലാക്കിയത് ഒരു വിധ ആലോചനയില്ലാതെയും കൗണ്‍സില്‍ അറിയാതെയുമാണെന്ന് വി.കെ.ശ്രീകണ്ഠന്‍ പറഞ്ഞു. ചെയര്‍പേഴ്‌സന്റെ വ്യക്തിപരമായ തീരുമാനമാണത്. മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തിന്റെ നിര്‍മാണം ഏറ്റെടുത്തിട്ടുള്ള കരാറുകാരന്റെ താല്‍പര്യമാണ് അതിന് പിന്നിലുള്ളതെന്നും അതില്‍ അഴിമതിയുണ്ടെന്നും വി.കെ.ശ്രീകണ്ഠന്‍ ആരോപണമുന്നയിച്ചു.
ക്ലീന്‍ കേരള പദ്ധതി പ്രകാരം നഗരത്തില്‍ നിന്ന് മാലിന്യങ്ങള്‍ ശേഖരിച്ചു വന്നിരുന്ന സി.ഡി.എസിലെ വനിതാ അംഗങ്ങളെ പട്ടിണിയിലാക്കിയത് മാത്രമല്ല, നഗരം ചീഞ്ഞുനാറുകയാണെന്നും ശ്രീകണ്ഠന്‍ കുറ്റപ്പെടുത്തി .വിജയ് മല്ല്യക്ക് കുപ്പികള്‍ പെറുക്കാന്‍ തങ്ങളെ കിട്ടില്ലെന്നും ആ ജോലി ചെയര്‍പേഴ്‌സണ്‍ തന്നെ ചെയ്താല്‍ മതിയെന്നും ശ്രീകണ്ഠന്‍ പറഞ്ഞു.
തുടര്‍ന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത നഗരസഭ വൈസ് ചെയര്‍മാന്‍ ആര്‍.സുനു മാലിന്യ വിഷയത്തില്‍ ചെയര്‍പേഴ്‌സന്റെ തീരുമാനത്തിനെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ത്തി .ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് ചെയര്‍പേഴ്‌സണ്‍ ഏകപക്ഷീയമായാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് സുനു കുറ്റപ്പെടുത്തി.ഇതോടെ കൗണ്‍സില്‍ യോഗം ചെയര്‍പേഴ്‌സനും വൈസ് ചെയര്‍മാനും തമ്മിലുള്ള വാക്ക് പോരിനാണു് അരങ്ങായത്. വലിയ ശബ്ദത്തിലായിരുന്നു രണ്ടു് പേരും തമ്മിലുള്ള ഏറ്റുമുട്ടല്‍.ഒരു ഘട്ടത്തില്‍ ഇരിക്കെടാ എന്ന് വൈസ് ചെയര്‍മാനോടു് പറഞ്ഞ ചെയര്‍പേഴ്‌സന്ന് അതേ ഭാഷയില്‍ മറുപടിയും കിട്ടി.
അതിനിടെ ചെയര്‍പേഴ്‌സണ്‍ പൊലിസിനെ വിളിക്കുമെന്ന് ഭീഷണി മുഴക്കിയപ്പോള്‍ താന്‍ പൊലിസിന്റെ അടി വാങ്ങിയും ജയിലില്‍ കിടന്നുമൊക്കെയാണ് ഈ സ്ഥാനത്തെത്തിയതെന്നും ഭീഷണിപ്പെടുത്തുന്ന ആളെപ്പോലെ ചുളുവില്‍ എത്തിയതല്ലെന്നും വൈസ് ചെയര്‍മാന്‍ മറുപടി നല്‍കി.
ഇതിനിടെ പൊലിസിനെ കൗണ്‍സില്‍ ഹാളിലേക്ക് കടക്കാന്‍ ഒരു കാരണവശാലും അനുവദിക്കുകയില്ലെന്ന് കോണ്‍ഗ്രസ് അംഗം വി.കെ.ശ്രീകണ്ഠന്‍ പറഞ്ഞു. വി.കെ.ശ്രീകൃഷ്ണന്‍, അഡ്വ.കൃഷ്ണവേണി, ഭരണപക്ഷത്തെ അനില്‍കുമാര്‍, ജയപാലന്‍ എന്നിവരും ചര്‍ച്ചയില്‍ ശക്തതമായി ഇടപെട്ടു. ഭരണകക്ഷി അംഗങ്ങള്‍ ഉണ്ടാക്കിയ ബഹളത്തോടെ തന്നെയാണ് കൗണ്‍സില്‍ യോഗം അവസാനിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയര്‍ ഇന്ത്യ വിമാനത്തിൽ നിന്ന് ബുള്ളറ്റുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-02-11-2024

PSC/UPSC
  •  a month ago
No Image

സംസ്ഥാനത്ത് ഇനി ഡിജിറ്റൽ ഡ്രൈവിങ് ലൈന്‍സന്‍സ്; പുതിയ അപേക്ഷകര്‍ക്ക് പ്രിന്‍റ് ചെയ്ത് ലൈന്‍സന്‍സ് നൽകില്ല

Kerala
  •  a month ago
No Image

മുഖ്യമന്ത്രിയുടെ പൊലിസ് മെഡലില്‍ അക്ഷരത്തെറ്റുകള്‍; മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Kerala
  •  a month ago
No Image

കര്‍ണാടകയിലെ വഖ്ഫ് കൈയേറ്റം: നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനം

National
  •  a month ago
No Image

യാത്രക്കാരെ ഭയപ്പാടിലാക്കി കടവന്ത്ര മെട്രോ സ്റ്റേഷനിലെ അപായ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

പിഎസ്‍സി ചെയർമാനാക്കാൻ മുഖ്യമന്ത്രിക്ക് വ്യാജ കത്ത്; ആർഎസ്എസിന്‍റെ മുതിർന്ന നേതാവ് ചമഞ്ഞയാൾ പിടിയിൽ

National
  •  a month ago
No Image

പാലക്കാട് കോൺഗ്രസിലെ കൊഴി‌ഞ്ഞുപോക്ക് മാധ്യമ സൃ‌ഷ്‌ടി; കെ സി വേണുഗോപാൽ

Kerala
  •  a month ago
No Image

എറണാകുളത്തും പത്തനംതിട്ടയിലും ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  a month ago