ഓര്‍മകള്‍ തളിരിട്ട് മമ്പാട് കോളജിലെ പൂര്‍വ വിദ്യാര്‍ഥി സംഗമം
നിലമ്പൂര്‍: 50-ാം വാര്‍ഷികം ആഘോഷിക്കുന്ന മമ്പാട് എം.ഇ.എസ്. കോളജില്‍ നടന്ന പൂര്‍വ വിദ്യാര്‍ഥി സംഗമം ശ്രദ്ധേയമായി. 1965-ല്‍ കോളജിന്റെ ആരംഭം മുതല്‍ നേതൃത്വം വഹിച്ച പ്രിന്‍സിപ്പല്‍മാരും അധ്യാപകരും ആയിരത്തിലധികം വരുന്ന പൂര്‍വ വിദ്യാര്‍ഥികളും പങ്കെടുത്തു. 50 പൂര്‍വ അധ്യാപകരെ വന്ദിച്ചുകൊണ്ടുള്ള ഗാനാലാപനത്തോടെ ആരംഭിച്ച ഗുരുവന്ദനം സദസിന്റെ ആകര്‍ഷണീയ ചടങ്ങായി മാറി.
ഓരോ അധ്യാപകരെയും ആദരിക്കുമ്പോള്‍ ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞ സദസ് ഹര്‍ഷാരവത്തോടെ ആദരവ് അറിയിച്ചു. 50 വര്‍ഷത്തെ പൂര്‍വ വിദ്യാര്‍ഥികളെ നാലു ബാച്ചുകളായി തിരിച്ചുകൊണ്ടുള്ള ബാച്ച് തല സംഗമം പഴയകാല കാമ്പസിനെ അനുസ്മരിപ്പിക്കുന്നതിലും പഴയകാല പ്രവര്‍ത്തനങ്ങളെ അയവിറക്കുന്നതിനുമുള്ള വേദിയായി മാറി. ക്യാമ്പസിലെ പഴയകാല ആഘോഷങ്ങളും, വിദ്യാര്‍ഥി സമരങ്ങളും, സൗഹൃദങ്ങളും പ്രതിപാദിക്കപ്പെട്ടു. തുടര്‍ന്നു നടന്ന ബാച്ചുതല വടംവലി മത്സരവും പൂര്‍വ വിദ്യാര്‍ഥികള്‍ പങ്കെടുത്ത ഫോക്ഡാന്‍സ്, ഒപ്പന, പഴയകാല കാമ്പസിനെ അനുസ്മരിപ്പിക്കുന്ന ഗാനങ്ങളും പുതിയകാല ഗാനങ്ങളും കോര്‍ത്തിണക്കിക്കൊണ്ടുള്ള ഗാനമേളയും കൊഴുപ്പുകൂട്ടി. പി.വി. അബ്ദുല്‍ വഹാബ് എം.പി. മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. പിന്നണി ഗായകന്‍ വി.ടി. മുരളി ഉദ്ഘാടനം നിര്‍വഹിച്ചു. എം.എ. റസാക്ക് അധ്യക്ഷനായി. പ്രൊഫ. ഒ.പി. അബ്ദുറഹിമാന്‍ ആമുഖ പ്രഭാഷണവും പൂര്‍വ വിദ്യാര്‍ഥികള്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളും വിശദീകരിച്ചു. ഡോ. കെ. സീതിക്കോയ, ഇ.പി. മോയിന്‍കുട്ടി, പ്രൊഫ. മാമുക്കോയ ഹാജി, പ്രിന്‍സിപ്പല്‍ ഡോ. അജിംസ് പി. മുഹമ്മദ്, പ്രൊഫ. വി. കുട്ടൂസ, പ്രൊഫ. പി.കെ. മുഹമ്മദ്, എ.ശുക്കൂര്‍, കെ.എ. ജബ്ബാര്‍, കെ.എസ്. അഹമ്മദ്കുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."