സഊദിയിലേക്ക് വിദേശ തൊഴിലാളികളെ വേണമെന്ന് തൊഴില്‍ മന്ത്രാലയം
റിയാദ്: സഊദി വല്‍ക്കരണം ശക്തമായി നടക്കുമ്പോഴും രാജ്യത്തെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി വിദേശ തൊഴിലാളികളെ ആവശ്യമുണ്ടെണ്ടന്ന് സഊദി തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സഊദി സന്ദര്‍ശനം നടത്തി കൊണ്ടണ്ടിരിക്കുന്ന ഫിലിപ്പൈന്‍സ് പ്രസിഡന്റിനൊപ്പമുള്ള തൊഴില്‍ മന്ത്രി സഊദി തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ നിര്‍മാണ മേഖലയിലും ഗാര്‍ഹിക മേഖലകളിലും മറ്റു രംഗത്തും വിദേശികളുടെ സാന്നിധ്യം അത്യാവശ്യമാണ്.
വരും വര്‍ഷങ്ങളില്‍ ഇത്തരം മേഖലകളില്‍ സഊദിയിലേക്ക് കൂടുതല്‍ വിദേശ രാജ്യങ്ങളില്‍ നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യേണ്ടണ്ടി വരുമെന്നും കൂടിക്കാഴ്ചയില്‍ സഊദി അധികൃതര്‍ പറഞ്ഞു. പുനരുല്പാദന ഊര്‍ജ്ജ മേഖലയില്‍ 50 ബില്യണ്‍ ഡോളര്‍ നിക്ഷേപമിറക്കുമെന്നു കഴിഞ്ഞ ജനുവരിയില്‍ സഊദി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."