HOME
DETAILS

ജിദ്ദയില്‍ ശക്തമായ പൊടിക്കാറ്റ്; നാനൂറിലേറെ പേര്‍ ചികിത്സ തേടി

  
backup
April 13 2017 | 22:04 PM

%e0%b4%9c%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%a6%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af-%e0%b4%aa%e0%b5%8a%e0%b4%9f%e0%b4%bf-2


ജിദ്ദ: ജിദ്ദയിലെ ശക്തമായ പൊടിക്കാറ്റില്‍ നാനൂറിലേറെ പേര്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളോടെ ചികിത്സ തേടി. ചൊവ്വാഴ്ച വൈകുന്നേരത്തോടെ പൊടിക്കാറ്റിന് ശമനമുണ്ടായെങ്കിലും ബുധനാഴ്ച വീണ്ടും ശക്തമായ പൊടിക്കാറ്റുണ്ടായി. പൊടിക്കാറ്റിനെ തുടര്‍ന്ന് ജിദ്ദയില്‍ 422 പേര്‍ ചികിത്സ തേടിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 293 പേര്‍ മെഡിക്കല്‍ സെന്ററുകളിലും 129 പേര്‍ വിവിധ ആശുപത്രികളിലുമാണ് ചികിത്സ തേടിയത്. പൊതുസ്ഥലത്തെ നിര്‍മാണ ജോലികളെയും കച്ചവടത്തെയും കപ്പലുകളുടെ നീക്കങ്ങളെയും കാറ്റ് ബാധിച്ചു.
കാറ്റ് തുടരുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് മേഖലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ മന്ത്രാലയം അവധി നല്‍കിയിരുന്നു. ജിദ്ദ ഇസ്്‌ലാമിക് പോര്‍ട്ടിലെ ജോലികള്‍ നിര്‍ത്തിവച്ചു. ദൂരക്കാഴ്ച കുറഞ്ഞതിനാലാണ് കപ്പല്‍ ഗതാഗതം നിര്‍ത്തിവച്ചതെന്ന് തുറമുഖ മേധാവി ക്യാപ്റ്റന്‍ അബ്ദുല്ല ബിന്‍ അവാദ് പറഞ്ഞു. ശക്തമായ കാറ്റിനെ തുടര്‍ന്ന് കിങ് അബുദുല്ല കോംപ്ലക്‌സിലെ വയര്‍ലസ് ടവര്‍ നിലംപൊത്തി. ടവര്‍ റിപ്പയര്‍ ചെയ്തു പുനഃസ്ഥാപിക്കുന്ന ജോലി ആരംഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച വരെ കാലാവസ്ഥാ വ്യതിയാനം തുടരുന്നതിനാല്‍ മീന്‍പിടിക്കാനും ഉല്ലാസത്തിനും കടലില്‍ പോകുന്നവരോട് ആവശ്യമായ മുന്‍കരുതലെടുക്കാന്‍ കോസ്റ്റല്‍ ഗാര്‍ഡും സിവില്‍ ഡിഫന്‍സും ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  12 minutes ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  28 minutes ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  an hour ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  an hour ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  2 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  3 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  3 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  4 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  4 hours ago