HOME
DETAILS
MAL
ബെസ്‌ലാന്‍ കൂട്ടക്കൊല: റഷ്യക്ക് വീഴ്ചയെന്ന് ഇ.യു കോടതി
backup
April 13 2017 | 22:04 PM
ബ്രസല്‍സ്: ബെസ്‌ലാന്‍ സ്‌കൂള്‍ കൂട്ടക്കൊലയില്‍ റഷ്യ പരാജയമെന്ന് യൂറോപ്യന്‍ യൂനിയന്‍ കോടതി. 2004 സെപ്റ്റംബര്‍ ഒന്നിനാണ് റഷ്യന്‍ റിപ്പബ്ലിക്കായ നോര്‍ത്ത് ഒസറ്റിയയിലെ ബെസ്‌ലാന്‍ പട്ടണത്തില്‍ ചെച്‌നിയന്‍ ചാവേറാക്രമണം നടന്നതും മൂന്നു ദിവസങ്ങള്‍ക്കു ശേഷം റഷ്യ നടത്തിയ പ്രത്യാക്രമണത്തില്‍ 300 ലധികം പേര്‍ കൊല്ലപ്പെട്ടതും.
ഈ കേസിലാണ് യൂറോപ്യന്‍ യൂനിയന്‍ കോടതിയുടെ വിധി. ബെസ്‌ലാന്‍ പട്ടണത്തിലെ സ്‌കൂളുകളില്‍ പ്രവേശനോത്സവത്തിന്റെ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെയാണ് 200 ഓളം വരുന്ന ചെച്‌നിയന്‍ ചാവേറുകള്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളുമടങ്ങുന്ന ആയിരത്തോളം പേരെ ബന്ദികളാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."