ഇനി ക്രിക്കറ്റിന്റെ ആരവം
മുംബൈ: ഐ.എസ്.എല്ലിലെ അഞ്ചാം സീസണ്‍ കഴിഞ്ഞ ദിവസം അവസാനിച്ചു. ഇനി ഇന്ത്യന്‍ കായിക ലോകം ക്രിക്കറ്റിന് പിന്നാലെ. ഐ.പി.എല്ലിന്റെ 12-ാം സീസണിന് മാര്‍ച്ച് 23ന് തുടക്കമാവുകയാണ്. കിരീടത്തിനു വേണ്ട@ി എട്ടു ടീമുകളാണ് പോര്‍ക്കളത്തിലിറങ്ങുന്നത്. മറ്റുള്ള സീസണുകളേക്കാളും ഐ.പി.എല്‍ ആവേശത്തിന്റെ വെടിക്കെട്ട് തീര്‍ക്കുമെന്നുറപ്പാണ്.
കാരണം ലോകകപ്പിന് തൊട്ടുമുമ്പുള്ള ടൂര്‍ണമെന്റായതിനാല്‍ മികച്ച പ്രകടനം ടീമിലേക്കുള്ള വഴി തെളിക്കുമെന്നതിനാല്‍ എല്ലാവരും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കും. 2018 ല്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിങ്‌സായിരുന്നു ഐ.പി.എല്ലില്‍ മുത്തമിട്ടത്. മൂന്നാം തവണയായിരുന്നു ഐ.പി.എല്‍ കിരീടത്തില്‍ ചെന്നൈയുടെ മേല്‍ വിലാസം പതിഞ്ഞത്. പുതിയ സീസണില്‍ ആരായിരിക്കും കിരീടത്തില്‍ മുത്തമിടുക. അതിന് ഏതെല്ലാം രീതിയിലാണ് ടീമുകള്‍ ഒരുങ്ങിയിട്ടുള്ളത്. ഇന്ന് മുതല്‍ ഐ.പി.എല്ലില്‍ മത്സരിക്കുന്ന ടീമുകളെ കുറിച്ച് വായിക്കാം.
ചെന്നൈ സൂപ്പര്‍ കിങ്‌സ്
കിരീട ഫേവറിറ്റുകളുടെ കൂട്ടത്തിലെ കരുത്തര്‍. മൂന്ന് തവണ കിരീടം നേടിയതിന്റെ ആത്മവിശ്വാസം. നിലവിലെ ചാംപ്യന്‍മാര്‍ കൂടിയാണ് ചെന്നൈ താരനിര. ഈ സീസണിലും തങ്ങളുടെ ആധിപത്യമുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചെന്നൈ മന്നന്‍സ് ഇറങ്ങുന്നത്. ക്യാപ്റ്റന്‍ കൂള്‍ എം.എസ് ധോണിയുടെ ക്യാപ്റ്റന്‍സി ചെന്നൈക്ക് കരുത്തും കഴിവും പകരുന്നു. ടി20യിലെ മികച്ച മാച്ച് വിന്നര്‍മാരുടെ സാന്നിധ്യം ടീമിനെ അപകടകാരികളാക്കുന്നു.
ധോണിയുടെ ക്യാപ്റ്റന്‍സി തന്നെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മറ്റു ടീമുകളില്‍നിന്ന് വ്യത്യസ്തനാക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍ കൂളായി ടീമിനെ കരക്കെത്തിക്കുവാന്‍ ധോണിക്ക് കഴിയും. കഴിഞ്ഞ സീസണിലെ വെടിക്കെട്ട് ബാറ്റ്‌സ്മാനായ അമ്പാട്ടി റായുഡുവാണ് ചെന്നൈയുടെ മറ്റൊരു കരുത്ത്. ഓപ്പണറായും മധ്യനിരയിലും ഒരുപോലെ ബാറ്റ് വീശുന്ന റായുഡുവില്‍ തന്നെയാണ് ചെന്നൈയുടെ പ്രതീക്ഷ. കഴിഞ്ഞ സീസണില്‍ 16 മത്സരത്തില്‍ 602 റണ്‍സെടുക്കാന്‍ റായുഡുവിനായി. ഷെയ്ന്‍ വാട്‌സണ്‍, സുരേഷ് റെയ്‌ന, ഹര്‍ഭജന്‍ സിങ് എന്നിവരെല്ലാം ചെന്നൈപ്പടക്ക് കരുത്ത് പകരുന്നവരാണ്. ഫാഫ് ഡുപ്ലസിയും ടീമിലുണ്ട്. ആദ്യ മത്സരത്തില്‍ വിരാട് കോഹ്‌ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനേയാണ് നേരിടുന്നത്. കോഹ്‌ലിയും ധോണിയും തമ്മിലുള്ള പോരാട്ടമായതിനാല്‍ സീസണിലെ ആദ്യ മത്സരം തന്നെ പൊടിപാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."